ഡി.ടി.പി.സി ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍മിക്കുന്നത് കൈയേറ്റ ഭൂമിയില്‍
തൊടുപുഴ: മൂന്നാറില്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും (ഡി.ടി.പി.സി) ഭൂമി കൈയേറുന്നു. ഡി.ടി.പി.സി നിര്‍മിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്ഡന് കൈയേറ്റ ഭൂമിയിലണെന്നാണ് വിവരാവകാശ രേഖകളിലെ വിവരം.കെ.ഡി.എച്ച് വില്ലേജില്‍ 6225 എന്ന സര്‍വേയില്‍ മൂന്നാര്‍ ദേവികുളം റോഡില്‍ ഗവ. കോളജിന്റെ താഴ്വശത്തായി റോഡിനോട് ചേര്‍ന്ന 14 ഏക്കര്‍ സ്ഥലത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനായി നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഡി.ടി.പി.സിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഇവിടെ ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍മിക്കാനായി ഡി.ടി.പി.സിക്ക് ഭൂമി അനുവദിച്ചിട്ടില്ല.
കലക്ടറുടെ എന്‍.ഒ.സിയോ ഹരിത ട്രൈബ്യൂണല്‍ അനുമതിയോ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതിയും പ്രസ്തുത നിര്‍മാണത്തിനില്ല.
ഇപ്പോഴും ഈ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടന്നുവരികയാണ്. ദേവികുളം സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്മുന്നില് തന്നെയാണ് ഈ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."