കാട്ടാനക്ക് 'ചന്ദ്രശേഖര'നെന്ന സവര്‍ണനാമം ഒഴിവാക്കണമെന്ന്
പാലക്കാട്: അട്ടപ്പാടിയില്‍ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാനയാണ് പീലാണ്ടി. കൃഷി നാശവും കൊലയും തുടര്‍ന്നപ്പോഴാണ് ചട്ടം പഠിപ്പിക്കുന്നതിനു വേണ്ടി 2018 മെയ് 30ന് കോടനാട് എത്തിച്ചത്.ചട്ടം പഠിച്ചപുറത്തിറങ്ങുമ്പോള്‍ അട്ടപ്പാടിക്കാരുടെ പീലാണ്ടി കോടനാട് ചന്ദ്രശേഖരനായി.
അട്ടപ്പാടിക്കാര്‍ക്ക് പീലാണ്ടി ദൈവമാണ്. ആ വിശ്വാസം പിന്‍പറ്റിയാണ് 11 കുട്ടികളടക്കം 54 പേര്‍ പഴവും ശര്‍ക്കരയുമായി പീലാണ്ടി യെ കാണാന്‍ കോടനാടെത്തിയത് . അട്ടപ്പാടിയില്‍ പിറന്ന് അട്ടപ്പാടിയില്‍ ജീവിച്ചു വളര്‍ന്ന പീലാണ്ടി പേരു മാറ്റത്തിന് വിധേയമാവുമ്പോള്‍ അട്ടപ്പാടിയും അട്ടപ്പാടിയുടെ അവകാശികളായ ആദിവാസി ജനതയുമാണ് യഥാര്‍ഥത്തില്‍ അപമാനത്തിന് വിധേയരാവുന്നത്.
കാടുകളില്‍ നിന്നു പിടികൂടി നാട്ടുമര്യാദ പഠിപ്പിക്കുന്ന ആനകള്‍ക്ക് നാട്ടുകാരുടെ പേരിടണമെന്ന് ഏത് നിയമമാണ് പറയുന്നത്. കയമ ,വെള്ളച്ചി ,ചിരുത, വെള്ളെങ്കിരി ,കുപ്പാണ്ടി, പീലാണ്ടി എന്നി ആദിവാസി ദലിത് പേരുകളിടാനുള്ള ആര്‍ജ്ജവം നമുക്കില്ലാതെ പോകുന്നത്് ശരിയല്ല.
പീലാണ്ടിയെ പീലാണ്ടിയായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."