ജില്ലയില്‍ ആരോഗ്യവകുപ്പ് വിഷാദരോഗ ക്ലിനിക്കുകള്‍ ആരംഭിച്ചു
കുന്ദമംഗലം: കോഴിക്കോട് ജില്ലയില്‍ ആര്‍ദ്രംമിഷന്റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ വിഷാദരോഗ ക്ലിനിക്കുകള്‍ ആരംഭിച്ചു.
ജില്ലാതല ഉദ്ഘാടനം ലോകാരോഗ്യദിനാചാരണത്തില് കുന്ദമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സീനത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി മുഖ്യാതിഥിയായിരുന്നു.
ക്ലിനിക്കുകള്‍ ആരംഭിച്ച മറ്റ് സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പങ്കെടുത്തു. ജില്ലയിലെ കുടുംബാരോഗ്യകേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളായ കോട്ടൂര്‍, ഇരിങ്ങല്‍, വടകരതാഴത്തങ്ങാടി, കക്കോടി, രാമനാട്ടുകര, എടച്ചേരി, പുതുപ്പാടി, ആയഞ്ചേരി, കുന്ദമംഗലം, ഓമശ്ശേരി, നൊച്ചാട്, അരിക്കുളം, കായക്കൊടി എന്നീ സ്ഥാപനങ്ങളിലാണ് വിഷാദരോഗ ക്ലിനിക്കുകള്‍ തുടങ്ങിയത്.
ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്ശനംനടത്തി വിഷാദരോഗമുള്ളവര്‍ക്ക് കൗണ്‍സിലിങ് നടത്തുകയും ചികിത്സ ആവശ്യമുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."