ഫെഡററെ അട്ടിമറിച്ച് റാവോനിക്ക് ഫൈനലില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ സെമി ഫൈനലില്‍ സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. കനേഡിയന്‍ താരം മിലോസ് റാവോനികിനോട് മാരത്തണ്‍ പോരാട്ടത്തിലാണ് ഫെഡറര്‍ അടിയറവ് പറഞ്ഞത്. സ്കോര്‍: 6-3 6-7(3) 4-6 7-5 6-3.
റാവോനിക്കിനെതിരേ വിജയം പ്രതീക്ഷിച്ചാണ് ഫെഡറര്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ഫെഡററെ ഞെട്ടിച്ച പ്രകടനമാണ് റാവോനിക്ക് പുറത്തെടുത്തത്. ആദ്യ സെറ്റ് ഫെഡറര്‍ക്ക് യാതൊരു അവസരവും നല്‍കാതെ സ്വന്തമാക്കാന്‍ റാവോനിക്കിന് സാധിച്ചു. റാവോനിക്കിന്റെ വേഗമേറിയ നീക്കങ്ങള്‍ ഫെഡററെ സമ്മര്‍ദത്തിലാക്കി. രണ്ടാം സെറ്റിലും റാവോനിക്ക് മികവ് തുടര്‍ന്നെങ്കിലും നിര്‍ണായക ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ മുതലെടുത്ത് ഫെഡറര്‍ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടത് റാവോനിക്കിനെ പ്രകടനത്തില്‍ പിന്നോട്ടടിപ്പിച്ചു. മൂന്നാം സെറ്റില്‍ ഫെഡററുടെ മികവിനെ മറികടക്കാന്‍ റാവോനിക്കിന് സാധിച്ചില്ല. എന്നാല്‍ വര്‍ധിത വീര്യത്തോടെ കളിച്ച കനേഡിയന്‍ താരം മികച്ച എയ്സുകളുതിര്ത്താണ് നാലും അഞ്ചും സെറ്റുകളില്‍ ജയം നേടിയത്. നാലാം സെറ്റില്‍ ഫെഡററുടെ ഇരട്ടപ്പിഴവുകള്‍ മുതലെടുത്ത് മത്സരത്തില്‍ തിരിച്ചെത്തിയ റാവോനിക്ക് അവസാന സെറ്റില്‍ ഫെഡറര്‍ക്ക് യാതൊരു അവസരവും നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. മുറെയും ബെര്‍ഡിച്ചും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളെ റാവോനിക്ക് കലാശപ്പോരില്‍ നേരിടും.
വനിതാ വിഭാഗം ഡബിള്‍സില്‍ സെറീന-വീനസ് സഖ്യം ഫൈനലില്‍ കടന്നു. ജോര്‍ജസ്-പ്ലിസ്കോവ സഖ്യത്തെയാണ് മറികടന്നത്. സ്കോര്‍ 6-7, 4-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."