ഉള്ള്യേരി പഞ്ചായത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്ക്കരിച്ചു
നടുവണ്ണൂര്‍: ഉള്ള്യേരി പഞ്ചായത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഭരണ സമിതി യോഗം ബഹിഷ്ക്കരിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഭരണസമിതി യോഗത്തില്‍ ഓവുചാല്‍ ശുചീകരിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കത്തത് ഭരണസമിതി അംഗം എം.സി അനീഷ് ചൂണ്ടിക്കാണിച്ചിരുന്നു. അജണ്ടയിലില്ലാത്ത കാര്യം സംസാരിക്കരുതെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് വിലക്കി. തുടര്‍ന്ന് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും അത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്നും അതിന് തയാറാവാത്ത പ്രസിഡന്റിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
പഞ്ചായത്ത് ഓഫിസ് കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും തുടര്‍ന്ന് ഉച്ചയോടുകൂടി പഞ്ചായത്തംഗങ്ങളായ എം.സി അനീഷ്, അനൂപ് കുമാര്‍ കണയങ്കോട്, സില്‍ജ ചമ്മുങ്കര, വസന്ത നാറാത്തിടത്തില്‍, ബിന്ദു കോറോത്ത്, സുജാതന മ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉള്ള്യേരി ടൗണില്‍ പ്രകടനം നടത്തി.
ഓവുചാലുകള്‍ അടിയന്തിരമായിശുചീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ നളന്ദ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."