കോഴിക്കോടിന് തിരിച്ചടി; 'നിര്‍ദേശി'ന് നിര്‍ദേശമില്ല
കോഴിക്കോട്: ചാലിയത്തെ നിര്‍ദിഷ്ട പ്രതിരോധ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന, ഗവേഷണ കേന്ദ്രത്തിന് കേന്ദ്ര ധനവകുപ്പ് അനുമതി നിഷേധിച്ചതോടെ കോഴിക്കോടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടി.
മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോടിന് ലഭിച്ച സ്വപ്നപദ്ധതികളില്‍ ഒന്നായിരുന്നു ചാലിയത്തെ നിര്‍ദിഷ്ട നിര്‍ദേശ് പദ്ധതി. എന്നാല്‍ ഈ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരിക്കുകയാണ്. കപ്പല്‍ രൂപകല്‍പ്പനക്കായി പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട്ട് 'നിര്‍ദേശ്' സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചതായി പ്രതിരോധമന്ത്രി സുഭാഷ് ഭംറെ ലോക്‌സഭയില്‍ എം.കെ രാഘവന്‍ എം.പിക്ക് കഴിഞ്ഞദിവസം മറുപടി നല്‍കിയിരുന്നു.
പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കലുള്‍പ്പെടെ പുനരധിവാസ പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ നടപടി. യു.പി.എ സര്‍ക്കാര്‍ ആരംഭം കുറിച്ച പദ്ധതിയായ നിര്‍ദേശിന് 2011 ജനുവരി നാലിന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് തറക്കല്ലിട്ടത്. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ പദ്ധതിയുടെ തുടര്‍ നടപടികള്‍ വൈകിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി പിന്‍വലിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ഇതോടെ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയവും സംസ്ഥാന വ്യവസായ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കപ്പല്‍ നിര്‍മ്മാണ ശാലയായ മുംബൈയിലെ മാസഗോണ്‍ഡോക്കാണ് നേതൃത്വം നല്‍കുന്നത്.
ഡി.ആര്‍.ഡി.ഒ, തീരദേശ സംരക്ഷണ സേന, നാവികസേന, കപ്പല്‍ നിര്‍മാണ ശാലകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കാനിരുന്നത്.
600 കോടി മുതല്‍ മുടക്കുള്ള പദ്ധതിക്ക് കേരള സര്‍ക്കാര്‍ 40 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയിരുന്നു.ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ പദ്ധതിക്കായി പ്രാരംഭ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയപ്പോഴാണ് ഈ തിരിച്ചടി. നിലവില്‍ ഇന്ത്യ കപ്പല്‍ നിര്‍മാണത്തിനായി വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. നിര്‍ദേശ് വരുന്നതോടെ ഇതിനും പരിഹാരം കാണാമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതിരോധവകുപ്പ്.
എന്നാല്‍ ധനമന്ത്രാലയത്തിന്റെ കടുത്ത എതിര്‍പ്പ് പദ്ധതിയുടെ മുന്നോട്ട് പോക്കിന് വിലങ്ങുതടിയായി.
പദ്ധതി പ്രാവര്‍ത്തികമായാല്‍ മേഖലയില്‍ അടിസ്ഥാന വികസനത്തിനു പുറമെ നിരവധി തൊഴില്‍ അവസരങ്ങളും ഉണ്ടാകുമായിരുന്നു.
പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."