റയലിന് കുരുക്കിട്ട് അത്‌ലറ്റിക്കോ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ മാഡ്രിഡ് ട ീമുകളുടെ നാട്ടങ്കത്തില്‍ സമനില. റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. മുഴുവന്‍ താരങ്ങളുമായി കളത്തിലിറങ്ങിയിട്ടും വേണ്ടത്ര മികവിലേക്കുയരാന്‍ ടീമിന് സാധിച്ചില്ല. പെപ്പെ 52ാം മിനുട്ടില്‍ റയലിനെ മുന്നിലെത്തിച്ചെങ്കിലും അവസാന നിമിഷം അന്റോയിന്‍ ഗ്രിസ്മാന്റെ ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് സമനില സമ്മാനിച്ചത്. പോരാട്ടം കനക്കുന്ന ലാ ലിഗയില്‍ സമനില റയലിന് കനത്ത തിരിച്ചടിയാണ്.
മറ്റു മത്സരങ്ങളില്‍ വിയ്യാറല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് അത്‌ലറ്റിക് ക്ലബിനെയും എസ്പാന്യോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഡീപോര്‍ട്ടീവോയെയും പരാജയപ്പെടുത്തി.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം,ലിവര്‍പൂള്‍ ടീമുകള്‍ക്ക് മികച്ച ജയം. ടോട്ടനം എതിരില്ലാത്ത നാലു ഗോളിന് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ സിറ്റി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഹള്‍സിറ്റിയെയും ലിവര്‍പൂള്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സ്റ്റോക് സിറ്റിയെയും പരാജയപ്പെടുത്തി.
വാറ്റ്‌ഫോര്‍ഡിനെതിരേ ഹ്യൂങ് മിന്‍ സോന്‍ ടോട്ടനത്തിനായി ഇരട്ട ഗോള്‍ നേടി. ഡെല്ലെ അല്ലി, എറിക് ഡൈയര്‍ എന്നിവര്‍ ശേഷിച്ച ഗോളുകള്‍ സ്വന്തമാക്കി. ജയത്തോടെ ഒന്നാംസ്ഥാനത്ത് തുടരുന്ന ചെല്‍സിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട് ടോട്ടനം.
ഹള്‍സിറ്റിക്കെതിരേ ടീം ഗെയിമാണ് സിറ്റി പുറത്തെടുത്തത്. സെര്‍ജി അഗ്യെറോ, ഫാബിയന്‍ ഡെല്‍ഫ് എന്നിവര്‍ ടീമിനായി സ്‌കോര്‍ ചെയ്തു. ശേഷിച്ച ഗോള്‍ അഹമ്മദ് എല്‍ മുഹമ്മദിയുടെ സെല്‍ഫ് ഗോളാണ്. 85ാ്വന്‍ഡ്രിയ റാനോച്ചിയ ഹള്‍സിറ്റിയുടെ ഗോള്‍ നേടി. ജയത്തോടെ 31 കളിയില്‍ നിന്ന് 61 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ് സിറ്റി.
ചെറു ടീമുകള്‍ക്കെതിരേ തോല്‍ക്കുന്ന പതിവ് തെറ്റിച്ചാണ് സ്റ്റോക് സിറ്റിക്കെതിരേ ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. ജൊനാഥന്‍ വാള്‍ട്ടേഴ്‌സ് 44ാം മിനുട്ടില്‍ നേടിയ ഗോളില്‍ സ്റ്റോക്കാണ് ആദ്യ മുന്നിലെത്തിയത്. ലിവര്‍പൂള്‍ പതിവ് ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും ഫിലിപ്പ് കുട്ടീഞ്ഞോ, റോബര്‍ട്ട് ഫിര്‍മിനോ എന്നിവര്‍ ടീമിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു.മറ്റു മത്സരങ്ങളില്‍ സതാംപ്ടന്‍ എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ്‌ബ്രോമിനെയും വെസ്റ്റ്ഹാം ഇതേ സ്‌കോറിന് സ്വാന്‍സിയെയും പരാജയപ്പെടുത്തിയപ്പോള്‍ മിഡില്‍സ്‌ബ്രോ-ബേണ്‍ലി മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഐന്‍ത്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെ 2-2ന് വെര്‍ഡര്‍ ബ്രമന്‍ സമനില കുരുക്കി. ലീപ്‌സിഗ് എതിരില്ലാത്ത ഒരു ഗോളിന് ബയേര്‍ ലെവര്‍കൂസനെയും ഷാല്‍ക്കെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് വോള്‍വ്‌സ്ബര്‍ഗിനെയും ബൊറൂസിയ മോണ്‍ചെന്‍ഗ്ലേഡ്ബാച്ച് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കോളിനെയും ഹാംബര്‍ഗര്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഹോഫന്‍ഹെയിമിനെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."