റോയല്‍ ചലഞ്ചേഴ്സിന് 15 റണ്‍സ് ജയം
ബംഗളൂരു: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 15 റണ്‍സ് ജയം.
റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഒന്‍പതു വിക്കറ്റിന് 142 റണ്‍സേ നേടാനായുള്ളൂ. അവസാന ഓവര്‍ എറിഞ്ഞ പവന് നെഗി ഡല്‍ഹിയുടെ ടോപ്സ്കോറര്‍ ഋഷഭ് പന്തി(36 ബോളില്‍ 57)നെയും ശഹബാസ് നദീമിനെ(0)യും പുറത്താക്കിയതോടെയാണ് കളി ബാംഗ്ലൂരിന്റെ വരുതിയിലായത്. ബാംഗ്ലൂരിനു വേണ്ടി ബില്ലി സ്റ്റാന്‍ലെക്, ഇഖ്ബാല്‍ അബ്ദുല്ല, പവന് നെഗി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.
നേരത്തെ, പേസ് ബൗളിങിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തകര്‍ച്ചയോടെയായിരുന്നു ടീമിന്റെ തുടക്കം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്രിസ് ഗെയ്ല്(6) ഷെയ്ന് വാട്സന്(24)മന്ദീപ് സിങ്(12) എന്നിവര്‍ പരാജയപ്പെടുത്തി. മൂന്നിന് 55 എന്ന നിലയിലേക്ക് വീണ ബാംഗ്ലൂരിനെ കേദാര്‍ ജാദവ്(69) ആണ് മുന്നോട്ടു നയിച്ചത്. സ്റ്റ്യുവര്‍ട്ട് ബിന്നി(16) പിന്തുണ നല്കി. 37 പന്തില്‍ അഞ്ചു ബൗണ്ടറിയും അഞ്ചു സിക്സറും അടങ്ങുന്നതാണ് ജാദവിന്റെ ഇന്നിങ്സ്. മലയാളി താരം വിഷ്ണു വിനോദ്(9) മത്സരത്തില്‍ ബാംഗ്ലൂരിനായി അരങ്ങേറി. വമ്പന്‍ സ്കോര്‍ നേടിയില്ലെങ്കില്‍ സഹീര്‍ ഖാന്റെ പന്തില്‍ സിക്സറടിച്ച് തുടക്കം മികച്ചതാക്കാന്‍ വിഷ്ണുവിന് സാധിച്ചു. പവാന്‍ നേഗി(10)യാണ് ടീമിന്റെ മറ്റൊരു സ്കോറര്‍. ഡല്‍ഹിക്കായി ക്രിസ് മോറിസ് നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. സഹീര്‍ ഖാന് രണ്ടു വിക്കറ്റു ലഭിച്ചു. പാറ്റ് കമ്മിന്‍സ്, ഷഹബാസ് അമന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."