HOME
DETAILS

ക്രീമിലെയര്‍ പുനഃപരിശോധന സംവരണത്തെ തകര്‍ക്കാന്‍

  
backup
May 07 2020 | 01:05 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7


സാമുദായിക സംവരണത്തിനെതിരായി, പ്രത്യേകിച്ച് പിന്നാക്ക വിഭാഗ സംവരണത്തിനെതിരായി ശക്തമായ കടന്നാക്രമണമാണ് കഴിഞ്ഞ മുക്കാല്‍ ദശാബ്ദമായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണകക്ഷി നേതൃത്വത്തിന്റെ ഒത്താശയോടുകൂടിയാണ് ഇത് നടക്കുന്നത്. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് മുതല്‍ പ്രമുഖരായ സംഘ്പരിവാര്‍ നേതാക്കള്‍ വരെ പരസ്യമായി തന്നെ പിന്നാക്കസംവരണത്തിനെതിരേ നിരന്തരമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇതില്‍ ചില നേതാക്കള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗസംവരണവും അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്. ഈ വിഭാഗത്തിലെ ഒരു ചെറിയ വിഭാഗം സാമ്പത്തികമായി മെച്ചപ്പെട്ടെന്നും അതുകൊണ്ട് തന്നെ ദലിത് സംവരണം അവസാനിപ്പിക്കേണ്ട കാര്യം ഗൗരവമായി ആലോചിക്കണമെന്നുമാണ് ഇക്കൂട്ടര്‍ ശക്തമായി വാദിക്കുന്നത്.
പിന്നാക്ക സംവരണം നമ്മുടെ രാജ്യത്തെ ഭരണഘടനാപരമായ പിന്നാക്ക ജനവിഭാഗങ്ങളുടെ മൗലികമായ അവകാശമാണ്. ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ ഒന്നുമാണിത്. ഈ സംവരണാവകാശം മൗലികാവകാശങ്ങളില്‍പ്പെട്ടതിനാല്‍ അത് ഭേദഗതി ചെയ്യാന്‍ രാജ്യത്തെ എക്‌സിക്യുട്ടീവിന് യാതൊരു അവകാശവുമില്ല. എന്നാല്‍ കാലാകാലങ്ങളില്‍ സംവരണ വ്യവസ്ഥകളില്‍ ഭരണകക്ഷി മാറ്റങ്ങള്‍ വരുത്തിവരികയാണ്. അതിന്റെ ഭാഗമായാണ് പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട ക്രീമിലെയര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തി മഹാഭൂരിപക്ഷത്തിന് സംവരണം നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.


ജനാധിപത്യവ്യവസ്ഥിതിയിലെ തത്വങ്ങള്‍ ചര്‍ച്ചചെയ്യവെ പ്രസിദ്ധ രാഷ്ട്രതന്ത്രജ്ഞനായ ഹരോള്‍ഡ് ലാസ്‌കി തന്റെ 'ലിബര്‍ട്ടി ഇന്‍ ദി മോഡേണ്‍ സ്റ്റേറ്റ്' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ജനങ്ങള്‍ക്ക് തങ്ങളുടെ ഗവണ്‍മെന്റ് രൂപപ്പെടുത്തുന്നതിന് നിശ്ചിത കാലയളവുകളില്‍ അവസരം നല്‍കുന്ന ഒരു ചട്ടക്കൂടാണ് ആദ്യം ഉണ്ടാകേണ്ടത് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രണ്ടാമതായി പൗരന്മാര്‍ക്ക് ചില മൗലിക അവകാശങ്ങള്‍ ലഭ്യമാക്കുകയും ഈ അവകാശങ്ങള്‍ ജുഡിഷ്യല്‍ അധികാരങ്ങളും എക്‌സിക്യുട്ടീവ് അധികാരങ്ങളും തമ്മില്‍ വേര്‍തിരിച്ച് നിര്‍ത്തിക്കൊണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്യണം. ജനാധിപത്യ വ്യവസ്ഥിതിയുടെ പ്രവര്‍ത്തനത്തിന് നിയമത്തിന്റെ വാഴ്ചക്ക് സര്‍വ്വോപരി സ്ഥാനം നല്‍കണം. മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ഭരണകൂടത്തിനോ പരമോന്നതകോടതിക്ക് പോലുമോ അവകാശമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഉറപ്പുനല്‍കപ്പെട്ട മൗലികാവകാശങ്ങളുടെ ലക്ഷ്യമെന്താണ്? ചില വിഷയങ്ങളെ രാഷ്ട്രീയ വിവാദത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മാതൃകകളില്‍ നിന്നകറ്റാനും നിയമസഭയിലെ ഭൂരിപക്ഷത്തിന്റേയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടേയും പിടിയില്‍ നിന്നൊഴിവാക്കാനും കോടതികള്‍ കൈകാര്യം ചെയ്യേണ്ട നൈയമിക തത്വങ്ങളെ സ്ഥാപിക്കാനും തന്നെ. കാരണം, ജനപ്രതിനിധി സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തിന്റെ ഫലമായി ഏകാധിപതികളുടെ വിപത്ത് ഏറെക്കുറെ ഇല്ലാതായിട്ടുണ്ട്. എന്നാല്‍ നിയമനിര്‍മ്മാണ സഭകളില്‍ ഇത്തരം ചിന്തയുള്ളവരുടെ ഇടപെടല്‍ അത്രയ്ക്ക് വര്‍ധിച്ചിട്ടുമുണ്ട്. നിയമസഭാസാമാജികരുടെ ഒരു പ്രബല ഗ്രൂപ്പിന് പക്ഷപാതപരമോ നീതി രഹിതമോ ആയ ഏതു നിയമവും പാസാക്കാനും ജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ദോഷം വരുത്താനും കഴിഞ്ഞേക്കും. യഥാര്‍ഥത്തില്‍ ഇത് ഒരു തരത്തിലുള്ള ഏകാധിപത്യഭരണത്തിന്റെ സ്ഥാനത്ത് മറ്റൊന്ന് നിലവില്‍ വരുത്തുന്നതാണ്. രാജാവിന്റെ ഭരണത്തിന് പകരം നിയമനിര്‍മ്മാണ അധികാരികളുടെ സ്വേച്ഛാധിപത്യം ഏര്‍പ്പെടുത്തുന്നതിന് തുല്യമാണിത്.
പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ വിവിധ വശങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രേഖയാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ നടപ്പില്‍വരുത്താനായി 1990-ല്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ വ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് സുപ്രിം കോടതിയുടെ ഇന്ദിരാസാഹിനി കേസിലെ (1992) വിധി. ഒന്‍പത് ജഡ്ജിമാരടങ്ങിയ കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഈ കേസില്‍ ദീര്‍ഘവും ആധികാരികവുമായ വിധിയെഴുതിയത്. വിധിയുടെ പ്രസക്തഭാഗങ്ങള്‍ താഴെ പറയുന്നവയാണ്.


1. ആര്‍ട്ടിക്കള്‍ 16(4) പിന്നാക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വിസുകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാന നിയമമാകുന്നു.
2.പിന്നോക്ക വര്‍ഗ്ഗങ്ങളെ ഭരണഘടന പ്രത്യേകമായി നിര്‍വചിക്കുന്നില്ലെങ്കിലും ജാതി, തൊഴില്‍, ദാരിദ്ര്യം, സാമൂഹികമായ പിന്നാക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ വര്‍ഗ്ഗങ്ങള്‍ എതെല്ലാമെന്ന് നിശ്ചയിക്കുന്നത്.
3. അനുച്ഛേദം 16(4) വിഭാവനം ചെയ്യുന്ന പിന്നാക്കവാസ്ഥ പ്രധാനമായും സാമൂഹ്യമായ പിന്നാക്കാവസ്ഥയാണ്.
4. ഏതെങ്കിലും ഒരു വര്‍ഗ്ഗത്തിന് സംവരണം ലഭ്യമാക്കാനുള്ള മാനദണ്ഡം ആ വര്‍ഗ്ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വിസുകളില്‍ ലഭിച്ചിട്ടില്ലെന്നുള്ളതായിരിക്കണം.
5. പിന്നാക്ക വര്‍ഗ്ഗങ്ങളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ കോടതിയുടെ പരിഗണനയ്ക്കും പുനഃപരിശോധനയ്ക്കും വിധേയമായിരിക്കും.
അനുച്ഛേദം 16(4) വിഭാവനം ചെയ്യുന്ന പിന്നാക്കാവസ്ഥ മുഖ്യമായും സാമൂഹ്യമായ പിന്നാക്കാവസ്ഥയാണെന്ന് ഇതില്‍ അടിവരയിട്ട് പറയുന്നു. നൂറ്റാണ്ടുകളായി സാമൂഹ്യമായ പിന്നാക്കാവസ്ഥയില്‍ എറിയപ്പെട്ട ഒരു ജനസമൂഹത്തില്‍ നിന്ന് ഏതാനും ആളുകള്‍ സാമ്പത്തികമായി ഉയര്‍ന്നാല്‍ ആ സമൂഹമാകെ സാമ്പത്തികമായി ഉയര്‍ന്നെന്ന് ഒരിക്കലും കണക്കാക്കാന്‍ കഴിയുകയില്ല. ക്രീമിലെയറിലെ നിലവിലുള്ള വ്യവസ്ഥകള്‍ മാറ്റിമറിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ള മോദിസര്‍ക്കാര്‍ ഈ നിലയിലല്ല കാര്യങ്ങള്‍ വിലയിരുത്തുന്നത്. പിന്നാക്ക സംവരണം ഇല്ലാതാക്കണമെന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്.
ക്രീമിലെയര്‍ മാനദണ്ഡങ്ങളില്‍ മൗലിക മാറ്റങ്ങള്‍ വരുത്താനാണ് വിദഗ്ധ സമിതി ശുപാര്‍ശയുടെ ബാനറില്‍ മോദി സര്‍ക്കാര്‍ ഈ കൊവിഡിന്റെ മറവില്‍ ശ്രമിക്കുന്നത്. രാജ്യത്തെ പിന്നാക്ക സമുദായങ്ങളുടെ ഉദ്യോഗ, വിദ്യാഭ്യാസ സംവരണത്തില്‍ നിന്ന് ക്രീമിലെയര്‍ വിഭാഗത്തെ ഒഴിവാക്കാന്‍ വാര്‍ഷിക കുടുംബ വരുമാനത്തില്‍ അപേക്ഷകരുടെ മാതാപിതാക്കളുടെ പ്രതിമാസ ശമ്പളമുള്‍പ്പെടെ മൊത്തം വരുമാനവും ഉള്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് കേന്ദ്ര പെഴ്‌സണല്‍ മന്ത്രാലയം മുന്‍ സെക്രട്ടറി ബി.പി ശര്‍മ്മ ചെയര്‍മാനായ വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.


രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണത്തിന് സുപ്രിം കോടതി അംഗീകരിച്ച് 1993 മുതല്‍ നിലനില്‍ക്കുന്ന ക്രീമിലെയര്‍ ഉത്തരവില്‍ അപേക്ഷകന്റെ മാതാപിതാക്കളായ ഉദ്യോഗസ്ഥരുടെ ശമ്പളവും കൃഷിയില്‍ നിന്നുള്ള വരുമാനവും മാനദണ്ഡമാക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ക്ലാസ് 1 ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍, പട്ടാളത്തില്‍ കേണല്‍ റാങ്കിലും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍, ജഡ്ജിമാര്‍ തുടങ്ങിയവരെയാണ് പ്രത്യേക ക്രീമിലെയര്‍ വിഭാഗമായി പരിഗണിച്ചിരുന്നത്. ഇതില്‍ താഴെയുള്ള വിഭാഗങ്ങളെ അതാതുകാലത്ത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന വരുമാന പരിധിക്കുമുകളില്‍ ശമ്പളം ഒഴികെയുള്ള വാര്‍ഷിക കുടുംബവരുമാനമുള്ളവരെയാണ് ക്രീമിലെയറായി കണക്കാക്കിയിരുന്നത്. പിന്നാക്കസമുദായങ്ങളിലെ വലിയൊരുവിഭാഗത്തിന് ഇതുവഴി സംവരണത്തിന് അര്‍ഹത ലഭിച്ചിരുന്നു. എന്നാല്‍ ഇനിമുതല്‍ ക്ലാസ് വേര്‍തിരിവ് ഇല്ലാതെ എല്ലാ പിന്നാക്ക വിഭാഗം ഉദ്യോഗസ്ഥരുടേയും പ്രതിമാസ ശമ്പളവും ഇതിലേക്ക് പരിഗണിക്കണമെന്നാണ് ബി.പി ശര്‍മ്മ സമിതിയുടെ ശുപാര്‍ശ. കേന്ദ്രമന്ത്രിസഭ ഇത് അംഗീകരിക്കുന്ന പക്ഷം രാജ്യത്തെ പിന്നാക്ക സമുദായങ്ങളില്‍ നിലവില്‍ സംവരണാനുകൂല്യം ലഭിച്ചുവരുന്നവരില്‍ സിംഹഭാഗവും ക്രീമിലെയറില്‍ ഉള്‍പ്പെടുകയും അതുവഴി സംവരണപ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും.


സംവരണം രാജ്യത്തെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക ജനവിഭാഗത്തിന്റെ ഒരു മൗലികാവകാശമാണ്. ഈ അവകാശത്തെ തകര്‍ക്കാനുള്ള വ്യാപകവും, നിരന്തരവും, ശക്തവുമായ കടന്നാക്രമണങ്ങളാണ് രാജ്യത്തെ ഭരണകക്ഷി നേതൃത്വത്തിന്റെ ഒത്താശയോടുകൂടി ഒരുവിഭാഗം നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണകക്ഷികളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇപ്പോള്‍ ക്രീമിലെയര്‍ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം പുനഃപരിശോധന നടത്താന്‍ ധാരണയായിരിക്കുന്നത്. രാജ്യത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി ഭരണഘടനാ വിരുദ്ധമായ ഈ നീക്കത്തിനെതിരായി അണിനിരന്നില്ലെങ്കില്‍ പിന്നാക്ക സംവരണം ഈ രാജ്യത്ത് ഒരു പഴങ്കഥയായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
പിന്നാക്ക ജനവിഭാഗത്തിനെതിരായ ഈ കടന്നാക്രമണത്തിനെതിരായി കാര്യമായ ഒരു പ്രതികരണമോ, ശക്തമായ പ്രതിഷേധമോ ഒന്നും ഇതിനകം ഉണ്ടായിട്ടില്ല. ഒരുപക്ഷെ കൊവിഡിന്റെ ഭീതിയില്‍ രാജ്യം നിലകൊള്ളുന്നതുകൊണ്ടായിരിക്കും അത്. എന്നാല്‍ കൊവിഡിന്റെ മറവില്‍ ജനദ്രോഹ നടപടികള്‍ സ്വീകരിക്കാന്‍ ഒരിക്കലും അറക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് ആരും വിസ്മരിക്കരുത്. തൊഴിലാളി വിരുദ്ധ നടപടികളും സാധാരക്കാര്‍ക്കെതിരായ നീതീകരണമില്ലാത്ത കടന്നാക്രമണങ്ങളും ഈ മഹാമാരിക്കിടയിലും കേന്ദ്രസര്‍ക്കാര്‍ ഓരോന്നായി നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ മാറ്റിക്കൊണ്ട് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കെതിരായി യുദ്ധ പ്രഖ്യാപനം നടത്തുന്ന മോദി സര്‍ക്കാരിന്റെ ഹീനമായ ഈ നീക്കത്തെ എല്ലാ ശക്തിയും സമാഹരിച്ചുകൊണ്ട് എതിര്‍ത്ത് പരാജയപ്പെടുത്തുക തന്നെ വേണം. അതിനുള്ള ഐക്യവും ശക്തിയും ധീരതയുമാണ് രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ ഈ അവസരത്തില്‍ പ്രകടമാക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago