HOME
DETAILS
MAL
പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയില്‍ തോട്ടം തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്ന്
backup
June 20 2018 | 06:06 AM
മുക്കം: പ്രധാന മന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതിയില്‍ തോട്ടം തൊഴിലാളികളെ ഉള്‍പ്പെടുത്തി ഭവന നിര്‍മാണ, പുനരുദ്ധാരണ ഫണ്ട് അനുവദിക്കണമെന്ന് തിരുവമ്പാടി എസ്റ്റേറ്റ് ഐ.എന്‍.ടി.യു.സി യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിന്റെ ഭവന പദ്ധതിയില്‍ തോട്ടം തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നില്ലെന്നും അതിനാല്‍ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍.കെ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് കെ.പി ഷുക്കൂര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എസ് ദത്താത്രേയന്, റീജ്യനല്‍ സെക്രട്ടറി എം. ശ്രീധരന്, ജനറല്‍ സെക്രട്ടറി വി. ബാലകൃഷ്ണന്, കലകൊമ്പന് മുഹമ്മദ്, തേമ്പലന് അയമുട്ടി, പുനത്തില്‍ വേലായുധന്, നജീമുദ്ദീന് കിളിയമണ്ണില്‍, ഹംസ പറമ്പന്‍, ടി.പി ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."