ലോക്ക് ഡൗണ്‍ മറവില്‍ വിലക്കയറ്റം: നിര്‍മാണമേഖല പ്രതിസന്ധിയില്‍
ഏറ്റുമാനൂര്‍: ലോക്ക്ഡൗണിന്റെ മറവില്‍ കെട്ടിടനിര്‍മാണ സാമഗ്രികള്‍ക്ക് അനിയന്ത്രിതമായ തോതില്‍ വിലവര്‍ധന. ലോക്ഡൗണിലുണ്ടായ നഷ്ടവും ഇന്ധനവിലയില്‍ ഉണ്ടായ വ്യതിയാനവും മുന്‍നിര്‍ത്തിയാണ് ഈ നീക്കം.
ലോക്ക്ഡൗണിനു ശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും ക്വാറികള്‍ പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്കിട്ടില്ല. അതിന്റെ മറവില്‍ നിലവില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന എംസാന്‍ഡ്, പിസാന്‍ഡ്, മെറ്റല്‍ എന്നിവയ്ക്ക് വന്‍വിലവര്‍ധനയാണ് ഉണ്ടായത്.
സ്റ്റീല്‍ കമ്പികള്‍ കമ്പനികളില്നിന്നെത്താന് ഇനിയും വൈകും. പ്രധാന സാമഗ്രികളായ സിമന്റ്, മണല്‍, കമ്പി ഇവയുടെ വില വര്‍ധിക്കുന്നതോടെ നിര്‍മാണമേഖല തകരുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വീടുകളുടെയും കെട്ടിടങ്ങളുടെയും പണികള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പാതി വഴിയില്‍ മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."