മുസ്‌ലിം വിരുദ്ധത; യു.എ.ഇക്കു പിന്നാലെ കാനഡയും ശക്തമായ നടപടിക്ക്
ഒട്ടാവ: മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍.
അറബ് രാജ്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണിത്. കഴിഞ്ഞ ദിവസം കാനഡയില്‍ മുസ്‌ലിം വിരുദ്ധ സോഷ്യല്‍മീഡിയാ പ്രചാരണം നടത്തിയതിന് ഇന്ത്യക്കാരനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കാനഡയിലെ ബ്രാംപ്റ്റണില്‍ പീല്‍ ജില്ലയില്‍ സ്‌കൂള്‍ കൗണ്‍സില്‍ അംഗമായ രവി ഹൂഡ എന്നയാളെയാണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. ഇയാളുമായുള്ള കരാര്‍ കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ റിമാക്‌സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
റമദാനില്‍ കാനഡയിലെ പള്ളികളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്കുവിളിക്കാന്‍ വിവിധ മുനിസിപ്പാലിറ്റികള്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ഒരുമിച്ചുകൂടാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്. ഇതിനെ വിമര്‍ശിച്ചായിരുന്നു രവി ഹൂഡ സോഷ്യല്‍മീഡിയയില്‍ വിദ്വേഷ പ്രതികരണവുമായി രംഗത്തെത്തിയത്. സ്ത്രീകളോട് തലമുതല്‍ താഴെവരെ മൂടാന്‍ പറയുന്ന നിയമം അടുത്തുണ്ടാകുമോ എന്നുവരെ ഈ പോസ്റ്റില്‍ ചോദിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതരും റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും നടപടിയുമായി രംഗത്തുവന്നത്. ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ മാപ്പപേക്ഷയുമായി രവി ഹൂഡ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."