വിദ്യാര്‍ഥിയുടെ മുങ്ങി മരണം; സമഗ്ര അന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍
കണ്ണൂര്‍: ഇരിട്ടി കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥി കല്ലുമുട്ടിയിലെ സൗരവ് മാച്ചേരി(16) മുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍. പഴശ്ശി പദ്ധതിയുമായി ബന്ധപ്പെട്ട ഇരിട്ടിയിലെ തന്തോട് വെള്ളക്കെട്ടിലാണ് സൗരവ് മുങ്ങിമരിച്ചത്.
സംഭവത്തില്‍ ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിനു പിതാവ് രമേശന് പരാതി നല്‍കുകയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ അവസാന ദിവസം കുട്ടികളുമായി കുളിക്കാനിറങ്ങിയതായിരുന്നു. എന്നാല്‍ സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നതിലും മരിച്ച കുട്ടിയുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം സ്കൂളില്‍ പൊതു ദര്‍ശനം വയ്ക്കാനോ സ്കൂള്‍ മേധാവികളുടെ ഭാഗത്തു നിന്നു ഒരു സഹായവും ലഭിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കുട്ടികള്‍ പരസ്പരം ചായം പൂശിയത് സ്കൂളില്‍ നിന്നു കഴുകാന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചില്ലെന്നും പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."