HOME
DETAILS
MAL
ഫെഡറര്‍ നൂറാം തമ്പുരാന്‍
backup
March 03 2019 | 21:03 PM
ദുബൈ: 100 സിംഗിള്‍സ് കിരീടമെന്ന സ്വപ്ന നേട്ടം സ്വന്തമാക്കി സ്വിസ് താരം റോജര്‍ ഫെഡറര്‍. ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയതോടെയാണ് ഫെഡറര്‍ നേട്ടം സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ 6-4, 6-4 എന്ന സ്‌കോറിന് ഗ്രീസ് താരം സ്റ്റെഫാനോസിനെ പരാജയപ്പെടുത്തിയായിരുന്നു ഫെഡററുടെ കിരീട നേട്ടം.
109 കിരീടങ്ങള്‍ നേടിയ മുന്‍ അമേരിക്കന്‍ താരം ജിമ്മി കോണോഴ്‌സ് മാത്രമാണ് ഇനി ഫെഡറര്‍ക്ക് മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."