വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു
മാനന്തവാടി: നഗരസഭക്ക് കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.
പഴശ്ശി പാര്‍ക്ക്, കുറുവ ദ്വീപ് എന്നിവിടങ്ങളിലെ ശുചീകരണ തൊഴിലാളികളേയാണ് നഗരസഭ തല കുടുംബശ്രീ സി.ഡി.എസ് കമ്മിറ്റി പിരിച്ചുവിട്ടത്.
കുറുവയില്‍ അഞ്ചും പഴശ്ശി പാര്‍ക്കില്‍ മൂന്ന് പേരുമാണ് ജോലി ചെയ്തിരുന്നത്. ആറ് വര്‍ഷം മുമ്പാണ് ഇവരെ അന്നത്തെ ഭരണ സമിതി താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ചത്.
ജൂണ്‍ 13നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സി.ഡി.എസ് വിലയിരുത്തല്‍ സമിതിയുടെ തീരുമാന പ്രകാരമാണ് 179 ദിവസം പൂര്‍ത്തിയാക്കിയതിനാല്‍ പിരിച്ചുവിടുന്നുവെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
പിരിച്ചുവിട്ടവര്‍ക്ക് പകരം ആളുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ പിരിച്ചുവിടപ്പെട്ട കുറുവ ദ്വീപിലെ തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവിനെതിരെ സ്റ്റേ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.
ഇവരെ പിരിച്ചുവിട്ടതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളാണെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."