ജിഷയുടെ വീടിന്റെ താക്കോല്‍ ദാനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പുതിയ വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നിര്‍വഹിക്കും. മുടക്കുഴ പഞ്ചായത്തിനു സമീപം തൃക്കൈപാറയിലാണ് രണ്ടുമുറി വീടൊരുങ്ങിയിരിക്കുന്നത്. വൈകിട്ട് മൂന്നിന് പുതിയ വീട്ടില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജിഷയുടെ മാതാവ് രാജേശ്വരി വീടിന്റെ താക്കോല്‍ മുഖ്യമന്ത്രിയില്‍ നിന്നു ഏറ്റുവാങ്ങും. ഇന്നസെന്റ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ജിഷയുടെ സഹോദരി ദീപയും മറ്റു അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും.
സ്വന്തമായി ഭൂമിയും വീടുമില്ലാത്ത പട്ടിക ജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ മൂന്നു സെന്റില്‍ വീട് നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. ജിഷ മരിക്കുന്നതിനു മുന്‍പ് ഒരാള്‍ പൊക്കത്തില്‍ പണിതെത്തിയ വീട് പിന്നീട് ബലക്ഷയം ഉണ്ടെന്നു കണ്ടത്തെിയതിനെ തുടര്‍ന്ന് പൊളിച്ചുനീക്കിയാണ് പുതിയ വീട് നിര്‍മിച്ചത്. രണ്ട് ബെഡ് റൂമും, അടുക്കളയും ഹാളും അടങ്ങിയ വീട് നിര്‍മിച്ചത് കാക്കനാട് നിര്‍മ്മിതി കേന്ദ്രമാണ്. സര്‍ക്കാരിന്റേയും വിവിധ സംഘടനകളുടേയും സഹായത്തിലാണ് നിര്‍മാണം പൂര്‍ത്തിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."