HOME
DETAILS

മുരളീധരന്‍ കണ്‍മറഞ്ഞിട്ട് 47 വര്‍ഷം: മടങ്ങിവരുമെന്ന് പ്രതീക്ഷിച്ച് കുടുംബം

  
backup
March 03 2019 | 21:03 PM

muraleedharan

#ജാഫര്‍ കല്ലട

 


നിലമ്പൂര്‍: പാക് പിടിയിലായ ജവാന്മാര്‍ മോചിതരാകുമ്പോഴും നിറകണ്ണുകളോടെ കുടുംബ നാഥനെ കാത്തിരിക്കുകയാണ് നിലമ്പൂര്‍ കോവിലകത്തെ ഒരു കുടുംബം. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ നിലമ്പൂര്‍ കോവിലകത്തെ മുരളീധരന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹത്തിന്റെ കുടുംബം. വ്യോമസേനാ ഉദ്യോഗസ്ഥന്‍ ആയിരുന്ന മുരളീധരന്‍ 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്താന്‍ ബന്ധികളാക്കിയ 54 ഇന്ത്യന്‍ സൈനികരില്‍ പിടിക്കപ്പെട്ടു. 52-ാം നമ്പര്‍ ജയിലില്‍ അദ്ദേഹത്തെ ബന്ധിയാക്കിയിരുന്നു എന്നതിന് തെളിവുകളുള്ളതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും ഇവരുടെ മോചനത്തിനായി കാര്യമായി ഒന്നും ചെയ്തില്ല. പാകിസ്താനില്‍ റാവല്‍പിണ്ടി ജയിലില്‍ പ്രത്യേക സെല്ലില്‍ നരക തുല്യമായ ജീവിതം നയിക്കുന്ന കുറേ പട്ടാളക്കാരുണ്ടെന്നും, അബദ്ധത്തിലാണ് 71ലെ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെട്ടതെന്നും പറയപ്പെടുന്നു.


നിലമ്പൂര്‍ കോവിലകത്തിലെ പത്മനാഭന്‍ തിരുമുല്‍പാടിന്റെയും മാലതി തമ്പാട്ടിയുടെയും മകനായാണ് മുരളീധരന്‍ ജനിച്ചത്. നിലമ്പൂര്‍ ജി.യു.പി സ്‌കൂള്‍, മാനവേദന്‍ സ്‌കൂള്‍, കോഴിക്കോട് ദേവഗിരി കോളജ്, മൈസൂരു യുവരാജ കോളജ് എന്നിവയില്‍ പഠനം. 1966ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. എഫ്.ജി ഓഫിസര്‍ ആയി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു. നമ്പര്‍ 20 സ്‌കോഡൗണ്‍ എന്ന ഗ്രൂപ്പിനോടൊപ്പം ചേര്‍ന്ന് ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കാളിയായി. 1971 ഡിസംബര്‍ മൂന്നിന് പാക് പ്രസിഡന്റ് യഹിയഖാന്‍ ഇന്ത്യക്കെതിരേ യുദ്ധം പ്രഖാപിച്ചു. അവര്‍ ശ്രീനഗര്‍, അമൃത്‌സര്‍, പത്താന്‍കോട്ട്, അവന്തിപ്പൂര്‍, ഫരീടൊത്ത് തുടങ്ങിയ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങി.


ഡിസംബര്‍ നാലിനു രാവിലെ പതിനൊന്നിന് മുരളീധരന്റെ നേതൃത്വത്തില്‍ പാകിസ്താനിലെ പെഷവാറിലേക്ക് എ 462 ഹണ്ടര്‍ ഫൈറ്റ് എന്ന വിമാനം ഉപയോഗിച്ച് തിരിച്ചടി തുടങ്ങി. രണ്ടാഴ്ച നീണ്ടുനിന്ന യുദ്ധം നിര്‍ത്താന്‍ പിന്നീട് ധാരണയായി. യുദ്ധത്തില്‍ ഹണ്ടര്‍ ഫൈറ്റിന് ഉപയോഗിച്ച ഇന്ത്യയുടെ വിമാനം പാകിസ്താന്‍ കണ്ടുകെട്ടി അതിലെ മുരളീധരന്‍ അടക്കമുള്ള ജീവനക്കാരെ കാണാതായി. അവരെല്ലാം കൊല്ലപ്പെട്ടതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു. അനൗദ്യോഗിക വിവരപ്രകാരം അവരെ പാകിസ്താന്‍ യുദ്ധത്തടവുക്കാര്‍ ആക്കിയെന്നും 52-ാം നമ്പര്‍ സെല്ലില്‍ അദ്ദേഹത്തെ അടച്ചുവെന്നും പറയപ്പെടുന്നു.
പാകിസ്താന്‍ പത്രമായ ഡെയ്‌ലി ന്യൂസ് മുന്‍പ് ഈ വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്. മൈസൂരുവില്‍ താമസിക്കുന്ന ഏക സഹോദരി ലളിതയാണ് സഹോദരന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്. 22-ാം വയസില്‍ യുദ്ധത്തില്‍ പങ്കെടുത്ത് പാകിസ്താന്‍ തടവറയിലായ മുരളീധരന് അര്‍ഹമായ ആദരവ് പോലും ലഭിച്ചിട്ടില്ലാ എന്നതാണ് ഖേദകരം.


പാകിസ്താനില്‍ പോയി അദ്ദേഹത്തെ തിരിച്ചറിയാനുള്ള അനുമതി കുടുംബത്തിനു ലഭിച്ചിരുന്നു. അച്ഛനോ അമ്മക്കോ മാത്രമെ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അന്ന് അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. അമ്മക്ക് ആണെങ്കില്‍ യാത്ര ചെയ്യാനുള്ള ആരോഗ്യവും ഇല്ലായിരുന്നു. ഈ അമ്മ നാലു വര്‍ഷം മുന്‍പ് മരിച്ചു. അവരുടെ മറ്റു ബന്ധുക്കള്‍ക്ക് പോവാനുള്ള അനുമതിയും ഇല്ലായിരുന്നു.


അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായ സമയത്ത് 24 യുദ്ധത്തടവുകാരുടെ പേര് പുറത്തു വിട്ടതില്‍ ഇദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു. അവിടെനിന്ന് വന്ന യുദ്ധത്തടവുകാരില്‍ ഒരാള്‍ പറഞ്ഞത് മുരളീധരന്‍ അവിടെ ജീവിച്ചിരിപ്പുണ്ടെന്നും പക്ഷെ ഓര്‍മ നഷ്ടപ്പെട്ട നിലയില്‍ ആണെന്നുമായിരുന്നു. പിന്നീട് ഇയാളുടെ വിലാസവും മറ്റും തേടിപ്പിടിച്ച് പട്ടാളത്തിലെ ചില സുഹൃത്തുക്കളും ബന്ധുക്കളും വടക്കേന്ത്യയില്‍ എത്തിയപ്പോഴേക്കും ദൃക്്‌സാക്ഷിയായ ഇയാളും മരിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago