ബൈപാസ് നിര്‍മാണത്തില്‍ അപാകതയെന്ന് അഴിമതിവിരുദ്ധ സമിതി
മലപ്പുറം: വളാഞ്ചേരിയില്‍ ദേശീയപാത 66മായി ബന്ധപ്പെട്ടുത്തിയുള്ള കഞ്ഞിപ്പുര ഓണിയില്‍പാലം ബൈപാസ് നിര്‍മാണത്തില്‍ അപാകതയും അഴിമതിയുമുണ്ടെന്ന് ബൈപാസ് അഴിമതി വിരുദ്ധ സമിതി ആരോപിച്ചു.
സ്ഥലമെടുപ്പിലും സ്ഥലം നിര്‍ണയത്തിലും നിര്‍മാണ ലോബികള്‍ക്ക് വഴങ്ങി ഉദ്യോഗസ്ഥര്‍ ക്രമക്കേട് കാണിച്ചിട്ടുണ്ട്. ബൈപാസ് സ്ഥലം ഏറ്റെടുപ്പും അലൈന്‍മെന്റും പാഠനവിധേയമാക്കിയപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടതായി സമിതി പറഞ്ഞു.
നിര്‍ദിഷ്ട വളാഞ്ചേരി ബൈപാസ് നിര്‍മിക്കുന്നത് പ്രധാനമായും വട്ടപ്പാറ വളവ് ഒഴിവാക്കാനാണ്. എന്നാല്‍ അലൈന്‍മെന്റ് പ്രകാരം ബൈപാസില്‍ വലുതും ചെറുതുമായ ഒട്ടേറെ വളവുകളുണ്ടെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് സമിതിയുടെ നേതൃത്വത്തില്‍ അലൈന്‍മെന്റ് തയാറാക്കിയിട്ടുണ്ട്.
സര്‍ക്കാരിനു ഏറെ ലാഭകരമായ അലൈന്‍മെന്റ് ആണിത്. എന്നാല്‍ ഉദ്യോഗസ്ഥനിര്‍മാണ ലോബികള്‍ ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ ഷുക്കൂര്‍ കരിയങ്ങാട്ടുകാവില്‍, ഷിഹാബുദ്ദീന്‍ ചെമ്പന്‍, സദാനന്ദന്‍ കോട്ടീരി, ഷുഹൈബ് കഞ്ഞിപുര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."