HOME
DETAILS
MAL
കിം ജോങ് ഉന്നിന് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് ദക്ഷിണ കൊറിയ
backup
May 07 2020 | 02:05 AM
സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നെന്ന റിപ്പോര്‍ട്ട് തള്ളി ദക്ഷിണ കൊറിയ. അദ്ദേഹത്തിന് രോഗമുണ്ടെന്ന ആരോപണവും ദക്ഷിണ കൊറിയ തള്ളി. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ തലവന്‍ സൂഹ് ഹൂനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്ററി കമ്മിറ്റിക്കു കൈമാറിയത്.
നേരത്തെ, കിമ്മിന് അസുഖമാണെന്നും മരിച്ചെന്നും വരെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങള്‍ അടങ്ങിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന് ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇതാണ് ഇപ്പോള്‍ അയല്‍രാജ്യമായ ദക്ഷിണ കൊറിയ തള്ളിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."