HOME
DETAILS
MAL
ഇടുക്കിയിലെ കര്‍ഷകനെ വലക്കുന്നത് ബാങ്കുകള്‍- മന്ത്രി വി.എസ് സുനില്‍ കുമാര്‍
backup
March 04 2019 | 07:03 AM
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പാടെ തകര്‍ന്ന ഇടുക്കിയിലെ കര്‍ഷകനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. കര്‍ഷകരുടെ കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറൊട്ടോറിയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ബാങ്കുകളോടും സംസ്ഥാന തലത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ചും മൊറട്ടോറിയം നല്‍കണമെന്ന ആവശ്യം അറിയിച്ചിട്ടും അനുസരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടക്കെണിയിലായ കര്‍ഷകനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന നടപടിയില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."