വാട്‌സ് ആപ്പ് വഴി സമന്‍സ് അയക്കാന്‍ കോടതി ഉത്തരവ്
ചണ്ഡിഗഡ്: രാജ്യത്ത് ആദ്യമായി വാട്‌സ് ആപ്പ് വഴി സമന്‍സ് അയയ്ക്കുന്ന സംവിധാനത്തിന് സാമ്പത്തിക കമ്മിഷനറുടെ കോടതി ഉത്തരവിട്ടു. ഹരിയാനയിലെ സാമ്പത്തിക കമ്മിഷനറുടെ കീഴിലുള്ള കോടതിയാണ് വാട്‌സ് ആപ്പ് വഴി സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് ഖേംകെയ്ക്കാണ് കോടതിയുടെ ചുമതല.
ഇലക്ട്രോണിക് രീതിയില്‍ നിലവില്‍ ഇ- മെയില്‍, ഫാക്‌സ് എന്നിവ വഴി മാത്രമാണ് രാജ്യത്ത് സമന്‍സ് അയയ്ക്കുന്നത്. എതിര്‍ കക്ഷിക്ക് സമന്‍സ് എത്താന്‍ വൈകില്ല എന്നതാണ് ഈ രീതിയുടെ മെച്ചം. ഹരിയാനയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഖേംക ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവിട്ടത്.
മൂന്ന് സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്ക കേസ് പരിഗണിക്കുമ്പോഴായിരുന്നു ഖേംകയുടെ ഉത്തരവ്. സഹോദരന്‍മാര്‍ക്ക് കോടതി സമന്‍സ് അയച്ചെങ്കിലും അതില്‍ ഒരാള്‍ താമസം മാറിയതിനാല്‍ സമന്‍സ് കൊടുക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് സമന്‍സ് വാട്‌സ് ആപ്പ് വഴി അയയ്ക്കാന്‍ ഖേംക ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."