ബി.ജെ.പിക്കാരാകുമ്പോഴാണോ ഇന്ത്യക്കാരാകുന്നത് ? ചിദംബരം
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയുടെ മുന്‍ പത്രാധിപരുമായ മുന്‍ എം.പി തരുണ്‍ വിജയ് ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ചതിനെതിരേ കോണ്‍ഗ്രസ്.
'ഞങ്ങള്‍ കറുത്തവര്‍ക്കൊപ്പം ജീവിക്കുന്നു' എന്ന് തരുണ്‍ വിജയ് പറയുമ്പോള്‍ അദ്ദേഹം ഉദ്ദേശിച്ച ഈ 'ഞങ്ങള്‍' ആരാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ പി .ചിദംബരം ചോദിച്ചു. ആര്‍.എസ്.എസ് , ബി.ജെ.പി പ്രവര്‍ത്തകരെയാണോ തരുണ്‍ ഇന്ത്യക്കാരെന്ന് പരാമര്‍ശിച്ചതെന്നും ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.
രാജ്യത്തെ ജനങ്ങളെ എത്ര വിവേചനപരമായാണ് സംഘ്പരിവാര്‍ സംഘടനകള്‍ കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് തരുണിന്റെ പരമാര്‍ശമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ബി.ജെ.പി നേതാവിന്റെ പ്രസ്താവന തമാശയായി പോയെന്നും ദക്ഷിണേന്ത്യക്കാര്‍ എല്ലാവരും കറുത്തവരല്ലെന്നുമായിരുന്നു ഡി.എം.കെ എം.പി ടി.കെ.എസ് ഇളങ്കോവന്റെ പ്രതികരണം. ഇതിന് ഉദാഹരണമായി അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വെളുത്തവരായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തരുണിന്റെ പരാമര്‍ശം ഉത്തരേന്ത്യക്കാര്‍ക്കും ദക്ഷിണേന്ത്യക്കാര്‍ക്കുമിടയില്‍ വിഭാഗീയ ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ഇളങ്കോവന്‍ പറഞ്ഞു.
ഇന്ത്യയില്‍ വംശീയ വിദ്വേഷം ഇല്ലെന്ന് സമര്‍ഥിക്കാനായി അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ വിവാദ പരാമര്‍ശം. ഞങ്ങള്‍ ഇന്ത്യക്കാര്‍ വംശീയ വാദികളാണെങ്കില്‍ ഞങ്ങള്‍ എങ്ങനെ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കറുത്ത ജനങ്ങളോടൊപ്പം താമസിക്കും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
ഇതിനെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്ന പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരാണ് ഏറെ പ്രതിരോധത്തിലായിരിക്കുന്നത്.
എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയിലെയും വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേയും പശുക്കള്‍ ബി.ജെ.പിക്കാര്‍ക്ക് ഗോമാതാവ് ആകാത്തതെന്ന് ഇപ്പോള്‍ മനസിലായി എന്നായിരുന്നു ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവ് ഷെഹ്‌ലാ റാഷിദിന്റെ പരിഹാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."