HOME
DETAILS
MAL
പാര്‍ട്ടി ഓഫിസിനുള്ള ഭൂമി: ലഫ്. ഗവര്‍ണറുടെ നടപടിക്കെതിരേ കെജ്രിവാള്
backup
April 08 2017 | 23:04 PM
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരത്തിനായി ഡല്‍ഹിയില്‍ അനുവദിച്ച ഭൂമി തിരിച്ചെടുക്കാനുള്ള ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിക്കെതിരേ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായ ആരോപണം ഉന്നയിച്ചത്. തങ്ങള്‍ക്ക് പാര്‍ട്ടി ഓഫിസ് വേണമെന്നില്ല. തെരുവില്‍ ജനങ്ങള്‍ക്കിടയില്‍ ജോലി ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ലഫ്. ഗവര്‍ണറുടെ നടപടിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിമര്‍ശിച്ചു.
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെല്ലാം ഡല്‍ഹിയില്‍ പലയിടത്തായി പാര്‍ട്ടി ഓഫിസിനായി ഭൂമി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ആം ആദ്മിക്ക് മാത്രം ഭൂമി അനുവദിക്കാനാകില്ലെന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."