ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
അരീക്കോട്: കനത്ത മഴ മൂലം ജീവനും സ്വത്തിനും ഭീതി നേരിടുന്ന ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും ദുരിതം സമ്മാനിച്ചു കാട്ടാനക്കൂട്ടത്തിന്റെ അതിക്രമം. ഓടക്കയം, വെറ്റിലപ്പാറ, ചീങ്കണ്ണിപ്പാലി മേഖലകളിലെ ജനങ്ങളാണ് കടുത്ത ഭീതിയില്‍ ജീവിക്കുന്നത്.
2007ല്‍ വലിയ തോതില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായതിനു ശേഷം 20 തവണയാണ് ഓടക്കയം ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായത്. ഇത്തവണയുണ്ടായ കനത്ത മഴയിലും വലിയ ഭീതിയിലാണ് ഇവിടത്തുകാര്‍ കഴിഞ്ഞിരുന്നത്. ഇത്തവണ ഉരുള്‍പൊട്ടലുണ്ടായില്ലെങ്കിലും വന്‍ കൃഷി നാശമുണ്ടായി. കൂരങ്കല്ലിലെ ക്വാറിയില്‍നിന്നുള്ള പാറ അവശിഷ്ടങ്ങളെല്ലാം കൃഷിയിടങ്ങളില്‍ അടിഞ്ഞുകൂടിയതും കൃഷി സ്ഥലം നശിക്കാന്‍ കാരണമായി.
ഇതിനൊക്കെ പുറമേയാണ് കാട്ടാനകളുടെ അതിക്രമം. കൊടുമ്പുഴ, മാങ്കുളം, നെല്ലിയായി തുടങ്ങിയ ആദിവാസി മേഖലകളിലാണ് ആനകളുടെ വിളയാട്ടം. ജനവാസ കേന്ദ്രങ്ങളിലിറങ്ങി ആനകള്‍ നടത്തുന്ന അക്രമം പതിവുള്ളതാണെങ്കിലും ഇതുവരെ ഒരു പരിഹാരവുമുണ്ടായിട്ടില്ല. വേനല്‍ക്കാലത്ത് വെള്ളം തേടിയാണ് ആനകളെത്തുന്നതെങ്കില്‍ ഇപ്പോള്‍ ചക്ക തിന്നാനായാണ് ആനകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങുന്നത്.
ഇവിടെ നൂറുകണക്കിനു കവുങ്ങുകള്‍ ആനകള്‍ നശിപ്പിച്ചിട്ടുണ്ട്. കൊടുമ്പുഴ അങ്കണവാടിയുടെ അടുത്തുവരെ ആനകള്‍ എത്തുന്നുണ്ട്. പകല്‍ സമയത്തും ആനകള്‍ കൂട്ടമായി ഇറങ്ങാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളില്‍പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കാട്ടാന ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട്ു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടുമ്പുഴ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."