HOME
DETAILS
MAL
ജയയുടെ മകനാണെന്ന അവകാശവാദം: യുവാവിനെ അറസ്റ്റ് ചെയ്തു
backup
April 08 2017 | 23:04 PM
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട ജെ. കൃഷ്ണമൂര്‍ത്തിയെ തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് 28 വയസുകാരനായ കൃഷ്ണമൂര്‍ത്തിയെ പൊലിസ് അറസ്റ്റ് ചെയ്തത്. ജയലളിത തന്റെ മാതാവാണെന്നും പോയസ് ഗാര്‍ഡനടക്കം ജയലളിതയുടെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് കൃഷ്ണമൂര്‍ത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യാജരേഖകളും ഫോട്ടോഷോപ്പ് ചിത്രങ്ങളുമായി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
ഉത്തരവിനെ തുടര്‍ന്ന് ഡിണ്ടിഗല്‍ ബസ് സ്റ്റേഷനില്‍ നിന്ന് വെള്ളിയാഴ്ചയാണ് കൃഷ്ണമൂര്‍ത്തിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."