പകര്‍ച്ചവ്യാധി പ്രതിരോധത്തിന് താലൂക്കുതല സ്ക്വാഡുകള്‍
മലപ്പുറം: ജില്ലയില്‍ ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കു കലക്ടര്‍ നിര്‍ദേശം നല്കി.
ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തില്‍ താലൂക്കുതല സ്ക്വാഡുകള്‍ രൂപീകരിക്കും. എല്ലാ ആഴ്ചയിലും പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലിനു കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തി. കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കും.
വെള്ളിയാഴ്ചകളില്‍ സ്കൂളുകളും ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ഞായറാഴ്ചകളില്‍ വീടും പരിസരവും ശുചീകരിക്കണം. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."