HOME
DETAILS
MAL
കാര്‍ പായിച്ചു കയറ്റിയെന്ന് ആരോപണം: രണ്ടു ഫലസ്തീനികളെ ഇസ്റാഈല്‍ സൈന്യം വെടിവച്ചു കൊന്നു
backup
March 04 2019 | 12:03 PM
റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്റാഈല്‍ സൈന്യം രണ്ടു ഫലസ്തീനികളെ വെടിവച്ചു കൊന്നു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെസ്റ്റ് ബാങ്കിലെ നഗരമായ റാമല്ലയില്‍ നിന്ന് 10 കിലോ മീറ്റര്‍ മാറിയാണ് സംഭവം. തങ്ങള്‍ക്കു നേരെ കൊല്ലപ്പെട്ടവര്‍ കാര്‍ പായിച്ചുകയറ്റിയെന്നാണ് ഇസ്റാഈല്‍ സൈന്യത്തിന്റെ ആരോപണം. ഇതില്‍ സൈനികന് പരുക്കുപറ്റിയെന്നും പറയുന്നു.
1967 അറബ്- ഇസ്റാഈല്‍ യുദ്ധാനന്തരം ഇസ്റാഈല്‍ കയ്യടക്കിയ പ്രദേശമാണ് വെസ്റ്റ് ബാങ്ക്. ഇവിടെ അനധികൃതമായി നൂറു കണക്ക് സെറ്റില്‍മെന്റുകള്‍ പണിയുകയാണ് ഇപ്പോള്‍ ഇസ്റാഈല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."