റസ്റ്റോറന്റ്, കോഫിഷോപ്പ് എന്നിവിടങ്ങളിലെ സഊദിവല്‍ക്കരണ തോത് മുപ്പത് ശതമാനമാക്കി ഉയര്‍ത്തുന്നു
റിയാദ്: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ മേഖല സൃഷ്ടിക്കുന്നതിനായി രാജ്യത്തെ റസ്റ്റോറന്റ്, കോഫിഷോപ്പ് എന്നിവിടങ്ങളിലെ സഊദിവല്‍ക്കരണ തോത് ഉയര്‍ത്താന്‍ തീരുമാനം. നിലവിലെ സഊദിവല്‍ക്കരണ തോതില്‍ നിന്നും മുപ്പത് ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. ഇതിനായി തൊഴില്‍ മന്ത്രാലയവും റസ്റ്റോറന്റ് ആന്റ് കഫേ അസോസിയേഷനും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയില്‍ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
പുതിയ തീരുമാനപ്രകാരം ഈ മേഖലയില്‍ പുതിയതായി 50,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 36,542 സ്വദേശികളാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇതില്‍ 1156 വനിതകള്‍ മാത്രമാണ് ഈ മേഖലയില്‍ സാന്നിധ്യമറിയിച്ചത്. അതേസമയം, 3588 സ്ത്രീകളുള്‍പ്പെടെ മൂന്ന് ലക്ഷത്തോളം വിദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. നിയമം പ്രാവര്‍ത്തികമാകുന്നതോടെ ഇവരില്‍ നാലില്‍ ഒരു വിഭാഗം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക.
പദ്ധതി നടപ്പാക്കുന്നതിന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും റസ്റ്റോറന്റ്സ് ആന്റ് കോഫി ഷോപ്പ് അസോസിയേഷനും മാനവ വിഭവ വികസന ഫണ്ടും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്. സഊദി വല്ക്കരണത്തിനു പുറമെ മേഖലയിലെ വളര്‍ച്ചക്കും പുരോഗതിക്കും ഉതകുന്ന വിവധ പദ്ധതികളും രൂപപ്പെടുത്താനും കരാറുണ്ട്. റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സംഗീത കോമഡി പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുമതി നല്കാന് തീരുമാനിച്ചതും ഈ മേഖലയിലെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."