വിശാഖപട്ടണം വാതകച്ചോര്‍ച്ച: മരണം എട്ടായി, 800ലേറെ പേര്‍ ആശുപത്രിയില്‍
ഹൈദരാബാദ്: വിശാഖ പട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചോര്‍ന്നുള്ള മരണം എട്ടായി. മരിച്ചവരില്‍ എട്ട് വയസ്സുകാരിയും ഉള്‍പ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയിലാണ് അധികൃതര്‍.
നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 800 ഓളം പേരാണ് ചികിത്സയിലിലുള്ളത്. 200ത്തിലേറെ പേരെ വാതകച്ചോര്‍ച്ച ബാധിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷ വാതകം ചോര്‍ന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. പുറത്തിറങ്ങിറങ്ങുന്നവര്‍ വിഷവാതകം ശ്വസിച്ച് ബോധ രഹിതരായി വീണുകിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ആര്‍.ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമെര്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വാതക ചോര്‍ച്ച ഉണ്ടായത്. സ്റ്റെറീന്‍ വാതകമാണ് ഫാക്ടറിയല്‍ നിന്ന് ചോര്‍ന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ചയാണ് തുറന്നത്.
ദേശീയ ദുരന്ത നിവാരണ സേന അപകടസ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. സമീപ പ്രദേശങ്ങളിലുള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം മുന്‍സിപ്പാലിറ്റി നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങിയവര്‍ക്ക് ഛര്‍ദ്ദി, ശ്വാസം തടസ്സം തുടങ്ങിയ ശാരീരിക അവശതകളും അനുഭവപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."