HOME
DETAILS

ജില്ലയില്‍ ഇനി വായനാകാലം

  
backup
June 20 2018 | 07:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%b2%e0%b4%82



തലശ്ശേരി: വായനാ ദിനത്തില്‍ 38 അന്തര്‍ദേശീയ പത്രങ്ങളും രാജ്യത്തെ 25 ദേശീയപത്രങ്ങളും പ്രദര്‍ശിപ്പിച്ച് തിരുവങ്ങാട് ചാലിയ യു.പി സ്‌കൂളും വിദ്യാരംഗം കലാ സാഹിത്യവേദിയും. ഇംഗ്ലണ്ട്, റഷ്യ, കുവൈറ്റ്, തായ്‌ലന്‍ഡ്, സഊദി, തായ്‌വാന്‍, ചൈന, നെതര്‍ലാന്‍ഡ്, ഖത്തര്‍, ശ്രീലങ്ക, ജര്‍മനി, അമേരിക്ക, വിയറ്റ്‌നാം, ബ്രസീല്‍, ചിലി, സ്‌പെയിന്‍, ബെല്‍ജിയം, ഇറ്റലി, പോളണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജപ്പാന്‍, ഈജിപ്ത്, അംഗോള തുടങ്ങിയ 38 വിദേശ രാജ്യങ്ങളിലെ പത്രങ്ങളാണു പ്രദര്‍ശന നഗരിയില്‍ ഒരുക്കിയത്. ലോകക്കപ്പ് ഫുട്‌ബോളിലെ അവിസ്മരണീയ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. ഇതുസംബന്ധിച്ച വാര്‍ത്തകളും നിറഞ്ഞ പത്രങ്ങളും വിദേശ രാജ്യങ്ങളിലെ ഓരോരാജ്യത്തും നടന്ന സംഭവ ബഹുലമായ രാഷ്ട്രീയ ചലനങ്ങള്‍, സാര്‍വദേശീയ രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കിയ ആഘാതങ്ങളും പ്രത്യാഘാതങ്ങളും വിശദീകരിക്കുന്ന പത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബി.ആര്‍.സി ട്രെയിനര്‍ സി.പി ഷാജിയുടെ ശേഖരത്തില്‍ നിന്നുമാണ് ലാമിനേറ്റ് ചെയ്ത സൂക്ഷിച്ച പത്രങ്ങള്‍ പ്രദര്‍ശനത്തിനായി സ്‌കൂളില്‍ എത്തിച്ചത്. 2008 മുതലുള്ള പത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. രാജ്യത്തെ പ്രധാന ദേശീയ പത്രങ്ങള്‍ ഹിന്ദി, കൊങ്കിണി, ഓഡിഷ, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ പത്രങ്ങളും വായനാ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
വെത്യസ്ത ഭാഷകള്‍ കാണുക വഴി എന്താണ് പത്രത്തില്‍ എഴുതിയതെന്ന് അറിയാന്‍ ഏറെ താല്‍പര്യമുണ്ടന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഇരിട്ടി: ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാ ദിനാചരണം സാഹിത്യകാരി രജനി ഗണേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രധാനാധ്യാപിക എന്‍. പ്രീത. എം.ബാബു, എം. വിജയന്‍ നമ്പ്യാര്‍, ശ്രുതി ഇ, എന്‍. റീന സംസാരിച്ചു.
വായനാ ദിനാചരണത്തോടനുബന്ധിച്ച് വിവിധ മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു. തില്ലങ്കേരി തെക്കം പോയില്‍ വാണി വിലാസം എല്‍.പി സ്‌കൂളില്‍ വായനദിനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തന്‍ മുരിക്കോളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷനായി. സ്‌കൂളിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഇരിട്ടി കൂട്ടം വാട്‌സാപ്പ് കൂട്ടായ്മ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം. പ്രശാന്ത്, പി.വി അനൂപ്, ടി.വി ഹാഷിം. രാഹുല്‍, പ്രമോദ് പൂമരം, ലിപിന സംസാരിച്ചു. കുട്ടികള്‍ക്ക് ബാലസാഹിത്യ പുസതകങ്ങളും വിതരണവും പ്രശ്‌നോത്തരി മല്‍സരവും നടത്തി.
പാനൂര്‍: കടവത്തൂര്‍ മൈത്രി സ്‌പെഷല്‍ സ്‌കൂള്‍ റെമഡിയല്‍ ക്ലബ്ബിന്റെ കീഴില്‍ വായനാ ദിനം ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ കൃതികളില്‍ നിന്ന് രസകരമായ അനുഭവങ്ങള്‍, കുഞ്ഞുണ്ണി മാഷുടെ കവിതകള്‍, കഥകള്‍, മഹത് വചനങ്ങള്‍ തുടങ്ങിയവയുടെ വായനാ മത്സരം നടന്നു.
മൈത്രി പ്രിന്‍സിപ്പല്‍ ആരതി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വായനയുടെ വിവിധ രീതികളെ പറ്റി റമീസ ജഹാന്‍ ക്ലാസെടുത്തു. കെ.കെ ഹഫ്‌സ വായനാദിന സന്ദേശം നല്‍കി. കെ.പി ഗാന, രേഷ്മ, ആതിര, കെ. ഉമ്മു ഹാനി, സൈദ് ഉമര്‍ സംസാരിച്ചു.പാനൂര്‍: സെന്‍ട്രല്‍ പുത്തൂര്‍ എല്‍.പി സ്‌കൂളില്‍ വായനാ ദിനാചരണം വി.പി ചാത്തു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ടി രാജന്‍ അധ്യക്ഷനായി. കുന്നോത്ത്പറമ്പ് വാഗ്ഭടാനന്ദ അക്ഷരശ്ലോക സമിതി അംഗങ്ങളെ വാര്‍ഡ് അംഗം പി.കെ കുഞ്ഞമ്പു ആദരിച്ചു. കെ. നാണു, കെ. പുഷ്പ, കെ. സുവീണ്‍, ടി.കെ.അജിത സംസാരിച്ചു.
പാനൂര്‍: വിദ്യാരംഗം കലാ സാഹിത്യ വേദി പാനൂര്‍ ഉപജില്ലാതല വായനാ പക്ഷാചരണം ബി.ആര്‍.സിയില്‍ എഴുത്തുകാരന്‍ പ്രേമാനന്ദ് ചമ്പാട് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സി.കെ സുനില്‍കുമാര്‍ അധ്യക്ഷനായി. ബി.പി.ഒ കെ.വി അബ്ദുല്‍ മുനീര്‍, കോഡിനേറ്റര്‍ സുന്ദരേശന്‍ തളത്തില്‍ കെ.എം സുനലന്‍, കെ.കെ ബാലകൃഷ്ണന്‍ കെ.കെ ദിനേശന്‍, കെ.സുവീണ്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വായന പ്രശ്‌നോത്തരി നടത്തി. കൂത്തുപറമ്പ്: വായനാ ദിനത്തോടനുബന്ധിച്ച് എരുവട്ടി ഈസ്റ്റ് എല്‍.പി സ്‌കൂളിലെ ക്ലാസുകളില്‍ 'ക്ലാസ്സ് റൂം ലൈബ്രറി'കളും നല്ല വായന പരിപോഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി'അമ്മ വായന'യും നടത്തി. ബി.പി.ഒ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉമര്‍ വിളക്കോട് അധ്യക്ഷനായി. സി. സിനി, വി.പി അപര്‍ണ, കെ. ദിനേശന്‍, പി.എം ഗീത സംസാരിച്ചു.
മാഹി: വായന ദിനത്തില്‍ ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍ വായന വാരാചരണത്തിന് തുടക്കം കുറിച്ചു. ഒരു മാസം നീളുന്ന പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്. മയ്യഴി വിമോചന സമര ചരിത്രത്തിലെ രക്തസാക്ഷി പി.കെ ഉസ്മാന്‍ മാസ്റ്ററുടെ ജിവിതത്തെ ആസ്പദമാക്കി പി. ഗംഗാധരന്‍, രവീന്ദ്രന്‍ കളത്തില്‍, ചാലക്കര പുരുഷു എന്നിവര്‍ രചിച്ച പുസ്തകങ്ങളും, സി.എച്ച് ഗംഗാധരന്റെ മയ്യഴി, വരുണ്‍ മേഷിന്റെ മയ്യഴി എന്നീ ചരിത്ര രചനയും ഉള്‍പ്പെടുത്തിയുള്ള 'ഉസ്മാന്‍ വായന' എന്ന വേറിട്ട പരിപാടിയുമായാണ് പക്ഷാചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. വി.കെ വനജാക്ഷി അധ്യക്ഷയായി. എം.വി സീനത്ത്, സിദ്ധാര്‍ഥ് പവിത്രന്‍, സീസ്ത, നിരഞ്ജന, ധനേഷ്, ശീതള്‍, ജ്യോതിര്‍മയി, അക്ഷയ് സംസാരിച്ചു.പാറാട്: കൊളവല്ലൂര്‍ യു.പി സ്‌കൂളില്‍ നടന്ന വായനവാരാചരണം വി.പി ചാത്തു ഉദ്ഘാടനം ചെയ്തു. ക്ലാസ് ലൈബ്രറി പുസ്തക വിതരണോദ്ഘാടനം നടത്തി. കെ.പി നളിനകുമാര്‍ അധ്യക്ഷനായി. ടി.സി കുഞ്ഞിരാമന്‍, പി. ഭാസ്‌കരന്‍ സംസാരിച്ചു.
മാഹി: വായനയാണ് നല്ല വിദ്യാര്‍ഥിയെ സൃഷ്ടിക്കുന്നതെന്ന് അധ്യാപക അവാര്‍ഡ് ജേതാവ് ടി.എം നിര്‍മ്മലാമണി. ഗവ. മിഡില്‍ സ്‌കൂള്‍ അവറോത്തിലെ വായനാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രധാന അധ്യാപകന്‍ കെ.പി ഹരീന്ദ്രന്‍ അധ്യക്ഷനായി. സി.എന്‍ ആനന്ദവല്ലി, റിന്‍സ ഗംഗാധരന്‍, സില്‍ന മറിയം, ടി.വി സജിത എന്നിവര്‍ സംസാരിച്ചു. വിവിധ ക്ലാസുകളിലെ വായന മൂലയുടെ ഉദ്ഘാടനവും നടന്നു. തുടര്‍ന്നു ധ്രുത വായന, വായനക്കളരി, ഭാവ വായന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago