HOME
DETAILS
MAL
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റഷ്യന്‍ യാത്ര റദ്ദാക്കി
backup
April 08 2017 | 23:04 PM
ലണ്ടന്‍: അമേരിക്കയുടെ സിറിയന്‍ ആക്രമണത്തിനു പിന്നാലെ സഖ്യകക്ഷിയായ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി റഷ്യന്‍ യാത്ര റദ്ദാക്കി. ബോറിസ് ജോണ്‍സനാണ് സിറിയന്‍ സര്‍ക്കാരുമായുള്ള റഷ്യന്‍ സര്‍ക്കാരിന്റെ സഹകരണത്തില്‍ പ്രതിഷേധിച്ച് സന്ദര്‍ശനത്തില്‍നിന്ന് പിന്മാറിയത്.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി കഴിഞ്ഞ ദിവസം ജോണ്സണ് റഷ്യ സന്ദര്‍ശിക്കുകയും റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്യുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനോട് കൂടിയാലോചിച്ച ശേഷമാണ് ബ്രിട്ടന് നിലപാട് മാറ്റിയത്. നേരത്തെ, ഇദ്ലിബിലെ സിറിയന്‍ രാസായുധ ആക്രമണത്തില്‍ റഷ്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബോറിസ് ജോണ്സണ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."