സര്‍വകലാശാലകള്‍ രാഷ്ട്രീയ വേദിയാക്കരുത്: പാച്ചേനി
കണ്ണൂര്‍: സര്‍വകലാശാലകള്‍ നാലാംകിട രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വേദിയാക്കരുതെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. സര്‍വകലാശാലയുടെ സ്വയംഭരണം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, രാഷ്ട്രീയ വിരോധംവച്ച് അധ്യാപകരുടെ വെക്കേഷന്‍ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജീവനക്കാരോടുള്ള രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വകലാശാലയിലെ യു.ഡി.എഫ് അനുകൂല സംഘടനകള്‍ സര്‍വകലാശാലാ ആസ്ഥാനത്ത് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നത വ്യക്തിത്വങ്ങളുടെ ഇരുത്തിയശേഷം തങ്ങളുടെ ഉത്തരവുകള്‍ നടപ്പാക്കുകയാണ് ഇടത് അംഗങ്ങളായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. സിന്‍ഡിക്കേറ്റുകളിലേക്കു രാഷ്ട്രീയ നിയമനം നടത്തുന്നതോടുകൂടി പാര്‍ട്ടി യജമാനന്‍മാര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ചാണ് എല്ലാ കാര്യവും നടത്തുന്നതെന്നും സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി. ജയന്‍ ചാലില്‍ അധ്യക്ഷനായി.
ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, മാര്‍ട്ടിന്‍ ജോര്‍ജ്, ഡോ. കെ. ഗംഗാധരന്‍, റിജില്‍ മാക്കുറ്റി, വി.കെ അതുല്‍, പി. രാജീവന്‍, ഡോ. പ്രേംകുമാര്‍, കെ.പി ദിനേശന്‍, കെ.പി പ്രേമന്‍, ഷാജി കരിപ്പാത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."