ബജറ്റിനെ സ്വാഗതം ചെയ്ത് സംഘടനകള്‍
കോഴിക്കോട്: പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റിനെ വിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു.
ബജറ്റ് ഊന്നല്‍ നല്‍കുന്നതു കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക, സുരക്ഷയ്ക്കാണെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിനായി മാന്ദ്യവിരുദ്ധ പാക്കേജ് എന്ന പേരില്‍ പ്രത്യേക നിധി രൂപീകരിച്ചു നടപ്പാക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. വ്യവസായ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതും, സംസ്ഥാനത്തു മൊത്തം വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനു കൂടുതല്‍ തുക വകയിരുത്തിയതും ചെക്ക്‌പോസ്റ്റുകളുടെ ആധുനികവല്‍ക്കരണത്തിലൂടെ നികുതി പിരിവ് ഊര്‍ജസ്വലമാക്കുമെന്ന നിര്‍ദേശവും സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കംകൂട്ടും.
കോഴിക്കോട് വിമാനത്താവളം, ബേപ്പൂര്‍ തുറമുഖം, മലബാറിലെ ദേശീയപാത എന്നിവയുടെ വികസനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു സത്വര നടപടി ബജറ്റ് ചര്‍ച്ചാവേളയില്‍ സ്വീകരിക്കണമെന്ന് ചേംബര്‍ പ്രസിഡന്റ് സി.എ.സി മോഹനന്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നിര്‍ദേശിച്ച കരിപ്പൂര്‍ വിമാനത്താവള സ്ഥലമെടുപ്പും, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കു ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചതും സ്വാഗതാര്‍ഹമാണെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പറഞ്ഞു. ബജറ്റ് അവലോകന ചര്‍ച്ചയില്‍ പ്രസിഡന്റ് പി. ഗംഗാധരന്‍ അധ്യക്ഷനായി.
സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍, വൈസ് പ്രസിഡന്റ് ടി.പി വാസു, എം. മുസമ്മില്‍, കട്ടയാട്ട് വേണുഗോപാല്‍, സി.എം മാത്യൂ, മുനീര്‍ കുറുമ്പടി, ട്രഷറര്‍ കുഞ്ഞോത്ത് അബൂബക്കര്‍ സംസാരിച്ചു. മലബാറിന്റെ പ്രധാന ആവശ്യങ്ങള്‍ ഏകോപിപ്പിച്ചു മുന്‍ഗണനാ ക്രമത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ തയാറാക്കി മുഖ്യമന്ത്രിക്കും ധനമന്ത്രി ഡോ. തോമസ് ഐസക്കിനും സമര്‍പിച്ച 20ഇന നിവേദനത്തിന്റെ പല ആവശ്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയ ധനമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും കൗണ്‍സില്‍ ഭാരവാഹികളുടെ ബജറ്റ് അവലോകന യോഗം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."