HOME
DETAILS
MAL
വെളിച്ചെണ്ണയുടെ വില്‍പ്പന നിരോധിച്ചു
backup
June 20 2018 | 07:06 AM
കണ്ണൂര്‍: പ്രകൃതിദത്തമാണെന്ന അവകാശവാദത്തോടെ വിപണിയിലുള്ള പി.വി.എസ് പ്രീതി ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചു.
രണ്ടിലധികം എണ്ണകള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന പി.വി.എസ് പ്രീതി എണ്ണ ആരോഗ്യത്തിനു ഹാനികരമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ വില്‍പ്പന നിരോധിച്ചത്. കോഴിക്കോട് ചെറുവണ്ണൂരിലെ ശ്രീകൃഷ്ണ ഫ്ളോര്‍ ആന്‍ഡ് ഓയില്‍ മില്ലില്‍ നിര്‍മിക്കുന്ന വെളിച്ചെണ്ണ കൂടുതലായി വില്‍ക്കുന്നത് കൂത്തുപറമ്പ് ഭാഗങ്ങളിലാണ്.
ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ജാഗരൂകരായിരിക്കണമെന്നും ഈ ബ്രാന്‍ഡ് വെളിച്ചെണ്ണ എവിടെയെങ്കിലും വില്പനയ്ക്ക് വച്ചതു കണ്ടാല്‍ അറിയിക്കണമെന്നും അസി. കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 8943346193.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."