ഹര്‍ത്താല്‍: സമുദ്രോല്‍പ്പന്ന വ്യവസായശാലകള്‍ പൂട്ടുന്നു
ചേര്‍ത്തല: തുടര്‍ച്ചായ ഹര്‍ത്താലുകള്‍ സമുദ്രോല്‍പ്പന്ന വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി. വ്യാഴം, വെളളി ദിവസങ്ങളില്‍ സംസ്ഥാനാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും തുടര്‍ച്ചയായി വന്ന ഹര്‍ത്താലുകളാണ് ഈ മേഖലയ്ക്ക് കോടികളുടെ നഷ്ടം വരുത്തിവച്ചത്. ഹര്‍ത്താലില്‍ നിന്ന് ഈ മേഖലയെ ഒഴിവാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ആവശ്യം അംഗീകരിക്കാതായതോടെ കയറ്റുമതിശാലകളും പീലിങ് ഷെഡുകളും ഐസ് പ്ലാന്റുകളും അനുബന്ധ വ്യവസായ ശാലകളും പൂട്ടിയിടേണ്ടിവന്നു. അത്യാവശ്യ വിഭാഗത്തില്‍പ്പെടുന്ന ഈ മേഖലയ്ക്ക് ഇതുവഴി ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ ഫാക്ടറികള്‍ അനിശ്ചിത കാലത്തേക്ക് അടിച്ചിടുകയോ നിര്വാഹമുളളൂവെന്ന് ചേംബര്‍ ഒഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രീസ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ രണ്ടു ലക്ഷത്തില്‍പരം തൊഴിലാളികളാണ് കയറ്റുമതി, പീലിങ് അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നത്. പ്രതിവര്‍ഷം പതിനായിരം കോടി രൂപയുടെ വിദേശനാണ്യമാണ് നേടിത്തരുന്നത്.
ഒഡിഷ, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന വനാമി ചെമ്മീന്‍ ഈ മേഖലയ്ക്ക് ഭീഷണിയാകുകയാണ്. ആവശ്യങ്ങള്‍ ഉന്നയിച്ച് 23 മുതല്‍ കേരളത്തിലെ മുഴുവന്‍ കയറ്റുമതി ശാലകളും പീലിങ് അനുബന്ധ വ്യവസായശാലകളും അടച്ചുപൂട്ടുമെന്ന് ചേംബര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് വി.പി.ഹമീദ്. സെക്രട്ടറി വി.കെ.ഇബ്രാഹിം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."