ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നടപടി തൃപ്തികരം: പ്രകാശ് കാരാട്ട്
കോഴിക്കോട്: ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉചിതമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസിന്റെ നടപടി തൃപ്തികരമാണെന്ന് സര്‍ക്കാരും സി.പി.എം സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയതാണ്. സംസ്ഥാനത്ത് എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് പ്രതിപക്ഷത്തല്ലെന്ന ബോധ്യമുണ്ടാണം. സി.പി.ഐ നടത്തുന്ന പരാമര്‍ശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന - കേന്ദ്ര നേതാക്കളുമായി ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലിസ് നടപടിയില്‍ സി.പി.എം കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് വിശദീകരണം ചോദിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ സംഭവങ്ങളില്‍ വീഴ്ച വരുത്തിയ പൊലിസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. സര്‍ക്കാരിനെതിരേ പ്രയോഗിക്കാമെന്ന രീതിയില്‍ മാധ്യമങ്ങള്‍ ചില സംഭവങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോര്‍പറേറ്റ് മുതലാളിമാരില്‍ നിന്ന് പരിധിയില്ലാതെ പണം സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിമയമം വളച്ചൊടിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ ലാഭവിഹിതത്തില്‍ നിന്ന് 7.5 ശതമാനം വരെ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകരിക്കാനാവൂ എന്ന കമ്പനി നിയമത്തിലെ നിബന്ധന ഇതോടെ ഇല്ലാതാകും.
ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കുന്നത് ഇതിനായാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അവിടെ മാംസ വില്‍പന ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍, സെക്രട്ടേറിയറ്റ് അംഗം കെ. ചന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."