HOME
DETAILS
MAL
ക്യാൻസറിന് ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദിൽ നിര്യാതനായി
backup
May 07 2020 | 09:05 AM
റിയാദ്: ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദിൽ നിര്യാതനായി. എറണാകുളം ജില്ലയിൽ മുവ്വാറ്റുപ്പുഴ കണിച്ചാട്ടു ബിലാല്‍ (25) ആണ് റിയാദ് കിംഗ് സല്മാന് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് മൂന്നാഴ്ചയായി ശഖ് റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ദ ചികിത്സക്കായി കഴിഞ്ഞ ദിവസമാണ് കിംഗ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം ഗുരുതരമായി തുടരുന്നതിനിടയിൽ വിദഗ്ദ ചികിത്സക്ക് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യ മന്ത്രിക്കും ഇന്ത്യൻ എംബസിക്കും അപേക്ഷ നൽകിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശഖ്റയില്‍ ജോലിക്കെത്തിയത്. സാമൂഹ്യ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുനീബ് പാഴൂർ എന്നിവർ വിഷയത്തിൽ നേരത്തെ ഇടപ്പെട്ടിരുന്നു. അനന്തര നടപടികൾക്കായി ഇരുവരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."