ഒപ്പറേഷന്‍ സുകൂനിനും റാഹതിനും ശേഷം ലോകത്തെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ പദ്ധതിയുമായി ഇന്ത്യ
ലോക രാജ്യങ്ങളില്‍ പലതും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നീങ്ങിയപ്പോള്‍ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതില്‍ രാജ്യം അതീവ ജാഗ്രത കാണിച്ചു പോന്നിട്ടുണ്ട്. ഗള്‍ഫ് യുദ്ധക്കാലത്ത് ഇറാഖിലും കുവൈറ്റിലും കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ടായിരുന്നു. അഞഞ്ഞൂറോളം ഫ്‌ലൈറ്റുകളില്‍ 59 ദിവസങ്ങളെടുത്ത് ഒരുലക്ഷത്തി എഴുപതിനായിരത്തിലധികം വരുന്ന ഇന്ത്യക്കാരെ ഒഴിപ്പിച്ചെടുത്തത് വലിയ നയതന്ത്ര വിജയമായിരുന്നു. അന്നത്തെ വിദേശകാര്യ മന്ത്രി ഐ.കെ ഗുജറാള്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ നേരില്‍ കണ്ട് ആലിംഗനം ചെയ്യുന്ന ഫോട്ടോ ഇന്ത്യയുടെ പല സുഹൃത് രാജ്യങ്ങളിലെ രാഷ്ട്രീയ വൃത്തങ്ങളിലും അനിഷ്ടം ഉളവാക്കിയിരുന്നെങ്കിലും അധികം കഴിയാതെ നയതന്ത്ര മേഖലയില്‍ ഇന്ത്യ പരിഹാരം കണ്ടെത്തിയിരുന്നു. 2011ല്‍ ലിബിയ അഭ്യന്തര സംഘര്‍ഷത്തിലേക്ക് പോയപ്പോള്‍ അവിടെയുണ്ടായിരുന്ന 18000 ഇന്ത്യക്കാരെ ഒറ്റയടിക്ക് തിരികെയെത്തിക്കാന്‍ അന്നത്തെ യു പി എ സര്‍ക്കാറിന് കഴിഞിട്ടുണ്ട്.
2006 ല്‍ ലെബനാനില്‍ കുടുങ്ങിക്കിടന്ന 2300 ഇന്ത്യക്കാരെ ഓപ്പറേഷന്‍ സുകൂനിലൂടെയും 2015 ല്‍ ഓപ്പറേഷന്‍ റാഹത്തിലൂടെ അഭ്യന്തര കലാപത്തിലേക്ക് നീങ്ങിയ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും രാജ്യത്ത് തിരിച്ചെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വിധം വലിയ അളവിലുള്ള ഒഴിപ്പിച്ചെടുക്കലിനാണ് രാജ്യം വരുന്ന മാസങ്ങളില്‍ സാക്ഷിയാവാനിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളുടെ എംബസികള്‍ രാജ്യ തലസ്ഥാനത്ത് ലോക് ഡൗണ്‍ കാലത്തും ചടുലമായി പ്രവര്‍ത്തിച്ചു വരികയാണ്. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഇസ്ലാമോഫോബിയക്കെതിരെ ചില അറബ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചതൊഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഈയിടെയായി കൂടുതല്‍ ശക്തിപ്പെടുത്താനുളള ശ്രമത്തിലാണ് അറബ് രാജ്യങ്ങള്‍. ഇന്ത്യയും പൊതുവില്‍ സഹകരണ സമീപനമാണ് അറബ് രാജ്യങ്ങളോട് കാണിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങളിലെ സഹകരണത്തിന്റെ ഭാഗമായി കുവൈറ്റിലേക്കും യു എ ഇ യിലേക്കും ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയച്ചു കഴിഞ്ഞു. ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ അടക്കമുള്ള മരുന്നുകളും ഇന്ത്യ ഈ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ഇന്ത്യക്കാരുമായി കൂടുതല്‍ സഹകരണം മേഖലയിലെ പല രാജ്യങ്ങളുടെയും താത്പര്യമാണ്.
കേന്ദ്ര ഗവണ്മെന്റ് പുതുതായി ആരംഭിച്ച പി എം കെയര്‍സ് ഫണ്ടിലേക്ക് സംഭാവനയുള്‍പ്പടെ പല കാര്യങ്ങളും ഈ രാജ്യങ്ങളുടെ എംബസികള്‍ മുഖേന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡാനന്തര കാലത്ത് ഇന്ത്യക്കാരെ യഥേഷ്ടം സ്വീകരിക്കേണ്ടതില്ലെന്നും നിശ്ചിത ക്വോട്ട നല്‍കി അതില്‍ കുറഞ്ഞ ആളുകളെ മാത്രം വിസ കൊടുത്താല്‍ മതിയെന്ന നിര്‍ദ്ദേശം പല അറബ് രാജ്യങ്ങളുടെയും പരിഗണനയിലാണെന്ന വാര്‍ത്തകളും വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."