ഏഴ് ദിവസത്തിനിടെ വൈദ്യുതി മുടങ്ങിയത് 24 മണിക്കൂര്‍
വിദ്യാനഗര്‍: കഴിഞ്ഞ മെയ് 25 മുതല്‍ 31 വരെയുള്ള ഏഴ് ദിവസത്തിനിടെ 24 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയ സബ് സ്‌റ്റേഷനുകളില്‍ ഏറ്റവും കൂടതല്‍ കാസര്‍കോട് ജില്ലയില്‍. ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ബാധിച്ചതും കാസര്‍കോട് ജില്ലയില്‍ തന്നെ. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ 15 സബ് സ്‌റ്റേഷനുകളിലാണ് ഈ ഏഴു ദിനങ്ങള്‍ക്കിടയില്‍ 24 മണിക്കൂര്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങിയത്. ഇവയില്‍ ഒന്‍പത് സബ് സ്റ്റേഷനുകള്‍ കാസര്‍കോട് ജില്ലയിലാണെന്നത് കാസര്‍കോട് ജില്ലയുടെ വൈദ്യുതി രംഗത്തെ പിന്നോക്കാവസ്ഥയാണ് സൂചിപ്പിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ സബ്‌സ്റ്റേഷനുകളായ കാസര്‍കോട് ഗവ. കോളജ് നെല്ലിക്കുന്ന്, തൃക്കരിപ്പൂര്‍, കയ്യൂര്‍, രാജപുരം, പിലിക്കോട്, വോര്‍ക്കാടി, ബളാംതോട്, മാവുങ്കല്‍ എന്നീ സബ് സ്‌റ്റേഷനുകളിലാണ് മെയ് 25 മുതല്‍ 31 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ 24 മണിക്കൂര്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങിയത്. ഇത്രയും സബ് സ്‌റ്റേഷനുകളിലായി 5,702 ഉപഭോക്താക്കളെ ഈ വൈദ്യുതി മുടക്കം ബാധിച്ചിരുന്നു.
കാസര്‍കോട് ഗവ. കോളജ് (48), നെല്ലിക്കുന്ന് (750), തൃക്കരിപ്പൂര്‍ (620), കയ്യൂര്‍ (800), രാജപുരം (1750), പിലിക്കോട് (176), വോര്‍ക്കാടി (250), ബളാംതോട് (1000), മാവുങ്കല്‍ (308) എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ സബ് സ്‌റ്റേഷന്‍ തിരിച്ചുള്ള കണക്ക്. ഇതില്‍ കയ്യൂര്‍ സബ് സ്‌റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി 35 മണിക്കൂര്‍ വരേയും ബളാംതോട് സബ് സ്‌റ്റേഷിന്‍ നാലുദിവസം വരേയും വൈദ്യുതി നിലച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ ഒന്‍പത് സബ് സ്‌റ്റേഷന്‍ പരിധികള്‍ കൂടാതെ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സബ് സ്റ്റേഷന്‍ പരിധിയിലും കണ്ണൂര്‍ ജില്ലയിലെ മാതമംഗലം, ആലക്കോട്, തളിപ്പറമ്പ്, കേളകം സബ് സ്‌റ്റേഷനുകളിലും വയനാട് ജില്ലയിലെ പുല്‍പ്പള്ളി സബ് സ്റ്റേഷനിലും മെയ് 25 മുതലുള്ള ഏഴ് ദിവസത്തിനിടെ തുടര്‍ച്ചയായി 24 മണിക്കൂര്‍ നിലച്ചിരുന്നു. വൈദ്യുതി കമ്പികളില്‍ മരങ്ങള്‍ പൊട്ടിവീണും കമ്പികളും തൂണുകളും കൂട്ടത്തോടെ പൊട്ടിവീണുമാണ് ഇത്രയും ദീര്‍ഘമായ മണിക്കൂറുകള്‍ വൈദ്യുതി നിലക്കാന്‍ കാരണമായത്. പ്രകൃതി ക്ഷോഭം മൂലം വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചതും മറ്റൊരു കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."