നിയന്ത്രണവിധേയമാകാതെ ഡെങ്കിപ്പനി
കാസര്‍കോട്: ആരോഗ്യ വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ജില്ലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പനികള്‍ നിയന്ത്രണ വിധേയമായില്ല. ഈമാസം ഇന്നലെ വരെ 176 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനുപുറമെ രണ്ടു പേര്‍ക്ക് മലമ്പനിയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മലമ്പനി കണ്ടെത്തിയത് ജില്ലയില്‍ നിന്നുള്ള ആളുകളിലല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. അതിനിടെ ഡെങ്കിപ്പനി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,434 ആയി. എന്നാല്‍ ചിലഭാഗങ്ങളില്‍ പനി നിയന്ത്രണ വിധേയമാണ്. എന്നാല്‍ മറ്റു പല ഭാഗങ്ങളിലും പനി പടര്‍ന്നു തുടങ്ങിയതായി ഡി.എം.ഒ വ്യക്തമാക്കി. പനി പടരാന്‍ കാരണമാകുന്നത് ഉറവിട മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
അതേസമയം ജില്ലയിലെ പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാരണം പനി ബാധിതരടക്കമുള്ള രോഗികള്‍ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഉണ്ടെന്നും അവര്‍ അത്യാവശ്യ ലീവ് എടുക്കുമ്പോഴാണ് ആശുപത്രികളില്‍ ഇത് പ്രകടമാകുന്നതെന്നും ഡി.എം.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."