HOME
DETAILS
MAL
പോക്സോ കേസില്‍ പ്രതിയായ പ്രഥമ അധ്യാപകന് ആത്മഹത്യക്ക് ശ്രമിച്ചു
backup
March 04 2019 | 19:03 PM
കായംകുളം: പോക്സോ കേസില്‍ പ്രതിയായ പ്രഥമ അധ്യാപകന് ആത്മഹത്യക്ക് ശ്രമിച്ചു. കുളത്തൂപ്പുഴ ഫിര്‍ദൗസില്‍ മുഹമ്മദ് ബൂസിരി (52) ആണ് കായംകുളം കെ.എസ്.ആര്.ടി സി സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് കേസെടുത്തതോടെ ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കായംകുളത്ത് ലോഡ്ജില്‍ മുറിയെടുത്ത ഇയാള്‍ സന്ധ്യയോടെ കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ശബ്ദം കേട്ട് ലോഡ്ജ് മാനേജര്‍ എത്തി മുറി തുറന്നപ്പോഴാണ് രക്തം വാര്‍ന്നു പോകുന്ന നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത പ്രതിയെ തെന്മല പൊലിസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."