ഇന്നും ആർക്കും കൊവിഡില്ല; അഞ്ച് പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കൊവിഡ് -19 കേസുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർഗോഡ് ജില്ലയിൽ നിന്നും രണ്ടുപേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
ഇതുവരെ 474 പേർ രോഗമുക്തരായി. 25 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 16693 പേര്‍ നിരീക്ഷണത്തിലാണ്. 16383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും.
രോഗലക്ഷണങ്ങള്‍ ഉള്ള 35171 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34519 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 3035 സാമ്പിളുകൾ ശേഖരിച്ചതിൽ 2337 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."