ഗുജറാത്തില്‍ കൊവിഡ് പിടിമുറുക്കാന്‍ കാരണം'നമസ്‌തേ ട്രംപ്'പരിപാടി: ആരോപണവുമായി കോണ്‍ഗ്രസ്
അഹമ്മദാബാദ്:സംസ്ഥാനത്ത് ബിജെപി ഗവണ്മെന്റ് നടത്തിയ 'നമസ്‌തേ ട്രംപ് ' പരിപാടി ഗുജറാത്തിലാകെ കൊവിഡ് പടര്‍ന്ന് പിടിക്കാന്‍ കാരണമായെന്ന ശക്തമായ ആരോപണവുമായി ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ്.ഫെബ്രുവരി 24ന് മോട്ടേരാ സ്‌റ്റേഡിയത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത നമസ്‌തേ ട്രംപ് എന്ന പരിപാടി നടന്നത്.
പരിപാടിയെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് ചവ്ഡ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.ചടങ്ങിനു മുന്‍പ് നേതാക്കളെ അഭിവാദ്യം ചെയ്യാന്‍ സ്റ്റേഡിയത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് നിരവധി ജനങ്ങളെ ഏര്‍പ്പാടാക്കിയിരുന്നു.മാത്രമല്ല ആയിരക്കണക്കിന് വിദേശികള്‍ ചടങ്ങിനെത്തിയിരുന്നു ഇവര്‍ ഒത്തുചേര്‍ന്നതാകാം രോഗം പടരാനുള്ള കാരണമെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.ജനുവരിയില്‍ തന്നെ ലോകാരോഗ്യ സംഘടന കൊവിഡ്19നെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ചവ്ഡ പറഞ്ഞു.
അതേ സമയം ചവ്ഡ ഉന്നയിക്കുന്ന വാദം ബി.ജെ.പി നേതൃത്വം തള്ളി. ലോകാരോഗ്യ സംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പാണ് ചടങ്ങ് സംഘടപ്പിച്ചതെന്ന് ബിജെപി സംസ്ഥാന വക്താവ് പ്രശാന്ത് വാലാ വ്യക്തമാക്കി.മൊട്ടേരാ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത് എന്നാല്‍ മാര്‍ച്ച് 20ന് രാജ്‌കോട്ടിലെ ഒരു യുവാവിനും സൂററ്റിലെ ഒരു യുവതിക്കുമാണ് ഗുജറാത്തില്‍ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'നമസ്‌തേ ട്രംപ്' നടന്നത് ഫെബ്രുവരി 24നാണ് നടന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാകട്ടെ മാര്‍ച്ച് 11നും.മാത്രമല്ല ട്രംപിന്റെ സന്ദര്‍ശനത്തിനുമുന്‍പ് സ്റ്റേഡിയത്തില്‍ അമേരിക്കയിലെ പ്രത്യേക സുരക്ഷാ സംഘം പരിശോധനയും നടത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."