ഒന്നര വയസുള്ള കുട്ടിയുള്‍പ്പെടെ അഞ്ചു പേരെ കാണാനില്ലെന്ന് പരാതി
മാന്നാര്‍: അമ്മയും ഒന്നര വയസുള്ള കുട്ടിയുള്‍പ്പെടെ അഞ്ചു പേരെ കാണാനില്ലെന്നു പരാതി.മാന്നാര്‍ പൊലീസ് സറ്റേഷന് പരിധിയിലുള്ള ഇരമത്തൂര്‍ വിഷവര്‍ശേരിക്കര അഞ്ജു ഭവനില്‍ അരുണ്‍കുമാര്‍(22), ഇരമത്തൂര്‍ കീച്ചേരിപറമ്പില് ശിവകുമാര്‍(22), ഇരമത്തൂര്‍ തെക്കേ
കന്നിമേല്‍ തറയില്‍ കൃഷ്ണമ്മയുടെ മകള്‍ ഹര്‍ഷ(18) എന്നിവരെ മാന്നാറില്‍ നിന്നും ഇരമത്തൂര്‍ സ്വദേശിയായ അര്‍ച്ചനയെയും ഒന്നര വയസുള്ള കുട്ടിയെയും ഭര്‍ത്തൃഗൃഹമായ കരുനാഗപ്പള്ളിയില്‍ നിന്നുമാണ് കഴിഞ്ഞ 14 മുതല്‍ കാണാതെയായത്.
ഹര്‍ഷയുടെ അമ്മ കൃഷ്ണമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അര്‍ച്ചനയുടെ കേസ് കരുനാഗപ്പള്ളി സ്റ്റേഷനിലുമാണെന്ന് മാന്നാര്‍ എസ്.ഐ കെ,എല്‍. മഹേഷ് അറിയിച്ചു.
സംഭവത്തെ പറ്റി പൊലിസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 14ന് ഒരു മണിയോടെ അരുണ്‍ അഞ്ചു ബാഗ് നിറയെ സാധനങ്ങളുമായി ഇരമത്തൂരില്‍ നിന്നും കാറില്‍ കായംകുളത്തെത്തി.
അവിടെ നിന്നും തിരുവല്ലക്കു പോയി. ശേഷിച്ചവരും തിരുവല്ലായില്‍ വരെ എത്തിയതായി മാത്രമെ വിവരമുള്ളൂ.
പിന്നീട് ഈ സംഘത്തെ പറ്റി ഒരു വിവരമില്ല. ബന്ധുവീടുകളിലെല്ലാം അന്വേഷിച്ചിട്ടും ആരെയും കണ്ടെത്താനായില്ല. സൈബര്‍
സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ഇതില്‍ ഹര്‍ഷയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും സംഘം ആരുടെയോ സഹായത്തോടെ ഒളിവില്‍ കഴിയുകയാണെന്നും സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."