സംസ്ഥാന ബജറ്റ്; വയനാട് മെഡിക്കല്‍ കോളജിന് അവഗണന' ജനങ്ങളോടുള്ള വെല്ലുവിളി; കെ.കെ ഹംസ
കല്‍പ്പറ്റ: വയനാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എം.കെ ജിനചന്ദ്രന് സ്മാരക ഗവ. മെഡിക്കല്‍ കോളജ് ബജറ്റില്‍ അവഗണിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനതാദള്‍യു ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ പറഞ്ഞു. മെഡിക്കല്‍ കോളജ് യഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞാണ് എല്‍.ഡി.എഫ് ജില്ലയിലെ വോട്ടര്‍മാരെ സമീപിച്ചത്. ജയിച്ചുവന്ന സി.കെ ശശീന്ദ്രന് എം.എല്‍.എയും മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കാര്യങ്ങളൊന്നും ബജറ്റിലില്ല. 50 ഏക്കര്‍ സ്ഥലം സൗജന്യമായി നേടിയെടുക്കാനും നബാര്‍ഡ് ഫണ്ട് വാങ്ങിയെടുക്കാനും മെഡിക്കല്‍ കോളജ് പ്രവൃത്തി ടെണ്ടര്‍ ചെയ്യാനും യു.ഡി.എഫ് സര്‍ക്കാരിനും മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്കുമാറിനും സാധിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച മെഡിക്കല്‍ കോളജ് ഇല്ലാതാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലയിലെ സാധാരണക്കാരും ആദിവാസികളും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുന്നു. സാധാരണക്കാര്‍ക്ക് ഉപകരിക്കുന്നതൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഹംസ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."