എം.ജി റോഡിലെ മരംമുറി: അഞ്ചുപേര്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം എം.ജി റോഡില്‍ സെന്റര്‍ സ്‌ക്വയര്‍ മാളിന് എതിര്‍വശത്തുള്ള കോര്‍പറേഷന്‍ വക സ്ഥലത്ത് അതിക്രമിച്ചുകയറി അവിടെയുണ്ടായിരുന്ന മാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ മുറിച്ച സംഭവത്തില്‍ അഞ്ച്‌പേരെ എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം സഹീര്‍ നഗറില്‍ ദാറുള്‍സലാം വീട്ടില്‍ ഹസന്റെ മകന്‍ മുജീബ് (32), മട്ടാഞ്ചേരി പുതിയറോഡ് കൊട്ടാരം പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ റഹ്മാന്റെ മകന്‍ ഷക്കീര്‍(49), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മരോട്ടിക്കപ്പറമ്പ് വീട്ടില്‍ കോയയുടെ മകന്‍ ഷഫീക്ക് (49), പള്ളുരുത്തി എം.എല്‍.എ റോഡില്‍ ചെറുപിള്ളി തണ്ണാംതുറ വീട്ടില്‍ ഹംസയുടെ മകന്‍ യൂനസ് (50), മട്ടാഞ്ചേരി പുതിയറോഡ് ഹൗസ് നമ്പര്‍ 468 ല്‍ യൂസഫ് മകന്‍ റഫീക്ക് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പൊലിസിന്റെ അറസ്റ്റ്. ഇവരില്‍ പേ ആന്റ് പാര്‍ക്ക് നടത്തിപ്പുകാരും ഉള്‍പ്പെടുന്നു. അനധികൃത കടകള്‍ നിര്‍മിക്കാനാണ് കോമ്പൗണ്ടിനുള്ളില്‍ നില്‍ക്കുന്ന മരങ്ങള്‍ ഇവര്‍ വെട്ടിമാറ്റിയത്. കഴിഞ്ഞ 17നാണ് സംഭവം. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. കൊച്ചി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, ഡി.സി.പി. ഹിമേന്ദ്രനാഥ് എന്നിവരുടെ നിര്‍ദേശാനുസരണം എ.സി.പി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സെന്‍ട്രല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജോസഫ് സാജന്‍, സുനുമോന്‍, കെ.എ.എസ്.ഐ അരുള്‍, എസ്.സി.പി.ഒ ഷാജി, സി.പി.ഓമാരായ അനീഷ്, ഇഗ്നേഷ്യസ്,എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."