കോഴിക്കോട് ജില്ലയിലെ പ്രവാസികളെ താമസിപ്പിക്കുക എന്‍.ഐ.ടിയിലെ എം.ബി.എ ഹോസ്റ്റലില്‍
മുക്കം: വിദേശരാജ്യങ്ങളില്‍ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ആദ്യഘട്ടത്തില്‍ ക്വാറന്റൈന്‍ ചെയ്യുക കാലിക്കറ്റ് എന്‍.ഐ.ടിയില്‍. എന്‍.ഐ.ടിയിലെ എം.ബി.എ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് ഇവരെ താമസിപ്പിക്കുക. 200 റൂമുകളാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. കുടുംബമായെത്തുന്ന പ്രവാസികളെയടക്കം താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രമായി ആദ്യം തീരുമാനിച്ചിരുന്നത് രാമനാട്ടുകരയിലെ സ്വകാര്യ ഹോട്ടലുകളായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക എന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ ഇത് എന്‍.ഐ.ടിയിലേക്ക് മാറ്റുകയായിരുന്നു.
ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ എത്തുന്ന ആദ്യത്തെ വിമാനത്തില്‍ 70 ആളുകളാണ് ജില്ലയില്‍ നിന്നുള്ളത്. ഇവരെ വിമാനത്താവളത്തില്‍ വെച്ച് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം രോഗലക്ഷണം കാണിക്കുന്നവരെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മറ്റുള്ളവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ എന്‍.ഐ.ടിയിലും എത്തിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ഭക്ഷണമൊരുക്കുക. അഗ്‌നിരക്ഷാ സേനയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ക്വാറന്റൈന്‍ കേന്ദ്രം ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. എന്‍.ഐ.ടി ഹോസ്റ്റല്‍ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."