HOME
DETAILS
MAL
ബസ് സര്‍വീസില്ല; ടാക്സി വാഹനങ്ങള്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി
backup
July 09 2016 | 05:07 AM
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ, ജീപ്പ് ടാക്സി വാഹനങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. ഗ്രാമപ്രദേശങ്ങളിലേക്ക് ആവശ്യത്തിന് ബസ് സര്‍വീസ് ഇല്ലാത്തതാണ് സമാന്തര സര്‍വീസുകള്‍ കൊള്ളലാഭം കൊയ്യാന്‍ ഇടയാക്കുന്നത്. ബസിന് അഞ്ച് രൂപ നിരക്കുള്ള സ്ഥാനത്ത് 30-40 രൂപയാണ് ഓട്ടോ, ജീപ്പ് തുടങ്ങിയ ടാക്സി വാഹനങ്ങള്‍ ഈടാക്കുന്നത്. കൂടാതെ ഇത്തരം വാഹനങ്ങള്‍ ഉള്‍കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റി കുത്തിനിറച്ചാണ് കൊണ്ടുപോകുന്നതെന്നും ആരോപണമുണ്ട്. സാധാരണ തൊഴിലാളികള്‍ ഏറെയുള്ള പ്രദേശത്ത് സമാന്തര സര്‍വീസുകളുടെ അമിത നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതുകാരണം വിദ്യാര്‍ഥികളും ദുരിതത്തിലായിരിക്കുകയാണ്. ഇതിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."