കഞ്ചാവ് വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍
മുവാറ്റുപുഴ: സ്‌കൂള്‍ കുട്ടികള്‍ക്ക് അടക്കം കഞ്ചാവ് വില്‍പന നടത്തിവന്ന മൂന്ന് പേരെ കാലാമ്പൂര്‍ പാറമട ഭാഗത്ത് നിന്നും എക്‌സൈസ് പിടിയിലായി. പല്ലാരിമംഗലം മാവുടി സ്വദേശികളായ പ്രഷിന്‍, നിഖില്‍, മുളവൂര്‍ സ്വദേശിയായ അനന്തുകൃഷ്ണ രവി എന്നിവരെയാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഷാഡോ ടീമും, മൂവാറ്റുപുഴ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ.ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
വിദ്യാര്‍ഥികള്‍ക്കിടയിലും, യുവാക്കള്‍ക്കിടയിലും വിതരണം നടത്തുന്നതിനായി കൊണ്ടു വന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ഥിരമായി കഞ്ചാവ് കടത്ത് നടത്തുന്ന സംഘത്തിലെ കണ്ണികളാണിവര്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിടിയിലായവരില്‍ നിന്നും ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌കൂള്‍ തുറന്നതോടെ മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം മുവാറ്റുപുഴ മേഖലയില്‍ നിന്നും കഞ്ചാവും, മറ്റ് മയക്കു മരുന്നുകളുമായി ഇരുപത്തി അഞ്ചോളം പ്രതികളും, കഞ്ചാവ് കടത്തിക്കൊണ്ടു വന്ന 2 കാറുകളും, 4 ബൈക്കുകളും ഉള്‍പ്പെടെ 6 വാഹനങ്ങളും എക്‌സൈസിന്റെ പിടികൂടിയിരുന്നു.
മേഖലയില്‍ ശക്തമായ നിരീക്ഷണങ്ങളും പരിശോധനകളും തുടര്‍ന്നും ഉണ്ടാകും. മയക്കു മരുന്നുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് നടത്തുന്ന നിരന്തരമായ നിരീക്ഷണങ്ങളിലും പരിശോധനകളിലും പൊതുജനങ്ങളുടെ സഹകരണംആവശ്യമാണെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 0485 2836717, 9400069576 എന്നീ നമ്പരുകളില്‍ വിവരം നല്‍കാവുന്നതാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഷാഡോ എക്‌സൈസ് ടീമംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍.എ.മനോജ്, കെ.പി.സജികുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എം.കബീര്‍, കെ.എ.റസാക്ക്, പി.എം.ഇബ്രാഹിം റാവുത്തര്‍, പി.ആര്‍.ആര്യ, ഡ്രൈവര്‍ എന്‍.കെ.മോഹനന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."