HOME
DETAILS

ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

  
backup
March 04 2019 | 20:03 PM

%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

കൊച്ചി: ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ കൊച്ചി നാവികസേന രക്ഷപ്പെടുത്തി. അഴീക്കല്‍ തുറമുഖത്തിന് 35 കിലോമീറ്റര്‍ ദൂരെ വടക്കുപടിഞ്ഞാറ് മേഖലയിലാണ് ഓംകാരം എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ ബോട്ടുടമ മനോഹരന്‍ (56), വാസവ് (57), ചന്ദ്രന്‍ (60), സുരേഷ് (42), സുരേന്ദ്രന്‍ (49) എന്നിവരാണ് കടലില്‍വീണത്. തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.


കൊച്ചി നാവികസേന ആസ്ഥാനത്തെ കപ്പലായ ഐ.എന്‍.എസ് ഷാര്‍ദയിലെ ഉദ്യോഗസ്ഥര്‍ പട്രോളിങ്ങിനിടെയാണ് ബോട്ട് അപകടത്തില്‍പ്പെട്ട് തൊഴിലാളികള്‍ കടലില്‍ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് കപ്പലിലെ ലൈഫ് ബോട്ടുകള്‍ കടലിലിറക്കി അഞ്ചുപേരെയും രക്ഷിക്കുകയായിരുന്നു.


പരുക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് കപ്പലിലെ മെഡിക്കല്‍സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി. കാസര്‍കോട് ചെറുവത്തൂരില്‍നിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ടതാണെന്നും ശക്തമായ തിരമാലയില്‍പ്പെട്ട് ബോട്ടിനുള്ളില്‍ വെള്ളം കയറി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.


മൊബൈല്‍ നെറ്റ് വര്‍ക്ക് പരിധിക്ക് പുറത്തുള്ള സ്ഥലത്തുവച്ചായിരുന്നു അപകടം.
മറ്റു ബോട്ടുകളുടെ സഹായം ആവശ്യപ്പെടാനോ നീന്താനോ കഴിയാതെ തളര്‍ന്ന സാഹചര്യമായിരുന്നു.
കപ്പലുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നോക്കിയെങ്കിലും നടന്നില്ലെന്നും അവര്‍ വ്യക്തമാക്കി. കമാന്‍ഡര്‍ ആര്‍. അനൂപും സംഘവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago